ശംഖുമുഖം – എയർപോർട്ട് റോഡ് പുനർനിർമ്മാണം ആരംഭിക്കണം :എംഎം ഹസ്സൻ

തിരുവനന്തപുരം : 3 വർഷമായി തകർന്ന് കിടക്കുന്ന ശംഘുമുഖം ഡോമസ്റ്റിക് എയർപോർട്ട് റോഡ് അടിയന്തിരമായി പുനർ നിർമ്മാണം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് യൂ ഡി എഫ് കൺവീനർ ശ്രീ എംഎം ഹസ്സൻ ആവിശ്യപ്പെട്ടു.
മത്‍സ്യത്തൊഴിലാളികളും, തീരദേശവാസികളും, വിമാനയാത്രക്കാരും റോഡ് നന്നാക്കി തുറന്നു നൽകാത്തതി നാൽ വളരെ കഷ്ടപ്പെടുകയാണ്. പൊതുമരാമത്തു മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുക അല്ലാതെ
മറ്റു നടപടികളൊന്നും തന്നെ ഉണ്ടായില്ല. എത്രയും വേഗം പണി നടത്തി റോഡ് തുറന്നു നൽകിയില്ലെങ്കിൽ വൻപിച്ച പ്രക്ഷോഭത്തിനു മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ നേതൃത്വം നൽകുമെന്ന് എംഎം ഹസ്സൻ പറഞ്ഞു.
റോഡ് പുനർനിർമ്മിക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് മത്സ്യതൊഴിലാളി കോൺഗ്രസ്‌ തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ കണ്ണാന്തുറ ടോണി നടത്തുന്ന ഏകദിന ഉപവാസ സമരം ശംഖുമുഖത്തുഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎം ഹസ്സൻ.
കെപിസിസി വൈസ് പ്രസിഡന്റ്‌ ടി ശരത്ചന്ദ്ര പ്രസാദ്, മത്സ്യതൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ആർ ഓസ്റ്റിൻ ഗോമസ്, അഡോൾഫ് മോറായ്‌സ്, എം എ പത്മകുമാർ,സേവ്യർ ലോപ്പസ്, ലെഡ്ഗർ ബാവ, പൊഴിയൂർ ജോൺസൻ, ഹെന്ററി വിൻസെന്റ്, കെന്നടി ലൂയിസ്,ജേഫഴ്സൺ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment