Connect with us
48 birthday
top banner (1)

Alappuzha

ഷാന്‍ വധക്കേസ്: കുറ്റപത്രം മടക്കി നല്‍കണമെന്ന ഹര്‍ജിയില്‍ 26 ന് വിധി

Avatar

Published

on

ആലപ്പുഴ: എസ് ഡി പി ഐ നേതാവ് മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ സെഷന്‍സ് കോടതി 26ന് വിധി പറയും. 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും അന്നേദിവസം പരിഗണിക്കും.

മണ്ണഞ്ചേരി പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ ആലപ്പുഴ ഡിവൈ.എസ്.പിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് പകരം ആലപ്പുഴ ഡിവൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത് തെറ്റായ നടപടിക്രമാണെന്ന് ആരോപിച്ചാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയല്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി റോയ് വര്‍ഗ്ഗീസ് ചൊവ്വാഴ്ച വാദം കേട്ടു.

Advertisement
inner ad

11 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികളായിട്ടുളളത്. ഇവരില്‍ 10 പേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും ചൊവ്വാഴ്ച കോടതി പരിഗണിച്ചു. പ്രതിഭാഗത്തിന്റെ നിലപാട് അറിയാനും വാദം കേള്‍ക്കാനും കേസ് 26-ന് പരിഗണിക്കും

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി

Published

on

ആലപ്പുഴ: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി. എസ്. സഞ്ജുവിന്റെ (28) കാറിന്റെ റജിസ്ട്രേഷൻ ഒരുവർഷത്തേക്കു മോട്ടർവാഹന വകുപ്പ് റദ്ദാക്കി. കേസ് അന്വേഷിച്ച എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണൻ നൽകിയ ശുപാർശയിൽ, സഞ്ജുവിന്റെ വാദംകേട്ട ശേഷമാണ് ആലപ്പുഴ ആർടിഒ എ. കെ. ദിലുവിന്റെ നടപടി. നിലവിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലുള്ള കാർ വിട്ടുകിട്ടുമ്പോൾ വീട്ടിലേക്കു മാറ്റാം.

Advertisement
inner ad

വാഹനം അറ്റകുറ്റപ്പണിക്ക് ഉൾപ്പെടെ റോഡിൽ ഇറക്കണമെങ്കിൽ ആർടിഒയെ മുൻകൂർ അറിയിച്ച് അനുമതി വാങ്ങണമെന്നും നിർദേശമുണ്ട്. മണിക്കൂറിൽ 20 കിലോമീറ്ററിലധികം വേഗത്തിൽ ഈ വാഹനം ഓടിക്കരുതെന്നും നിർദേശമുണ്ടായിരുന്നു. കാറിൽ അപകടയാത്ര നടത്തിയതിന്റെ ശിക്ഷാനടപടികളുടെ ഭാഗമായി സഞ്ജുവും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സേവനം തുടരുകയാണ്.

Advertisement
inner ad
Continue Reading

Alappuzha

സിപിഎമ്മിന്റെ വോട്ട് ബിജെപിയ്ക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ

Published

on

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയ്ക്ക് വോട്ട് പോയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ. പരമ്പരാഗതമായി പാർട്ടിക്ക് കിട്ടേണ്ടവോട്ട് കിട്ടിയില്ലെന്നുമാത്രമല്ല പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ട് പോലും കിട്ടിയില്ല. തിരുത്തേണ്ട കാര്യങ്ങൾ പാർട്ടിയിൽ ഉണ്ടെന്നും അത് തിരുത്തി മുന്നോട്ട് പോകുമെന്നും ആർ നാസർ പറഞ്ഞു. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

Continue Reading

Alappuzha

മോദിയെ പുകഴ്ത്തി ജി സുധാകരന്‍: രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല

Published

on

ആലപ്പുഴ: നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്ല. നേതാവ് ഉണ്ടെങ്കില്‍ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാര്‍ട്ടിയായാലും ലീഡര്‍ഷിപ്പ് പ്രധാനമെന്നും ജി സുധാകരന്‍ പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന് വികസന നേട്ടങ്ങള്‍ ഇല്ല. രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സിപിഐഎം കോട്ടകളില്‍ വിള്ളലുണ്ടായി. കമ്മ്യൂണിസ്‌റ് പാര്‍ട്ടി പിറവിയെടുത്ത സ്ഥലങ്ങളില്‍ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോര്‍ന്നു. പുന്നപ്രയിലും വോട്ട് ചോര്‍ന്നു. വോട്ട് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യം. കെ കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണ് പറഞ്ഞത്. എവിടെ നിന്നാലും ജയിക്കുമെന്ന് പറയുന്നത് മാധ്യമങ്ങള്‍ താന്‍ വിശ്വസിക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured