ഷംസീറിന് കള്ളക്കടത്തുകാരുമായി അടുത്ത ബന്ധം; ആര്‍എംപി അതു തുറന്നുകാട്ടുമെന്നു കെ.കെ.രമ

തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റേയും കെകെ രമ എംഎല്‍എയുടേയും മകനെതിരായ ഭീഷണി കത്തില്‍ പ്രതികരണവുമായി രമ. ഷംസീര്‍ എംഎല്‍എക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വ്യക്തമാണെന്നും അതു നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ചൂണ്ടികാണിക്കുന്നതാണ് വിഷയമെന്നും ഷംസീറിനെതിരെ പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും കെകെ രമ. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടില്ലെന്നും രമ വാര്‍ത്തചാനലിനോട് പ്രതികരിച്ചു.

‘ഷംസീറിന് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് ആര്‍എംപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പറയാറുണ്ട്. എന്താ ഷംസീറിനെതിരെ പറഞ്ഞാല്‍. ഷംസീര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടാന്‍ ഇനിയും തയ്യാറാവും. അതിശക്തമായിട്ട് സിപിഎം നേതാക്കള്‍ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെങ്കില്‍ അത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുറന്ന് കാട്ടുമെന്നും കെകെ രമ പറഞ്ഞു.’ കെകെ രമയുടെ പ്രതികരണം.

‘സിപിഎമ്മിനെതിരെ സംസാരിക്കരുത് എന്നാണ് അതില്‍ പറയുന്നത്. ഇവരുടെ കള്ളത്തരങ്ങള്‍ തുറന്ന് കാണിക്കപ്പെടരുത് എന്നതാണ് വിഷയം. അഭിനന്ദ് നിലവില്‍ രാഷ്ട്രീയത്തിലേക്കൊന്നും ഇല്ല. ഇതിനെ അത്തരത്തില്‍ കാണേണ്ടതില്ല. പ്രാദേശിക തലത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ അഭിനന്ദ് സജീവമാണ്. ഭയപ്പെട്ടുകൊണ്ടല്ല ആര്‍എംപി രാഷ്ട്രീയ പ്രവേശനം നടത്തേണ്ടത്. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുന്ന രാഷ്ട്രീയമല്ലെന്നും രമ.

Related posts

Leave a Comment