‘നാണക്കേടുണ്ടാക്കുന്ന തീരുമാനം’ ; വിവാദ നിയമങ്ങൾ പിൻവലിച്ചതിനെതിരെ നടി കങ്കണ

ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വിമർശനവുമായി നടി കങ്കണ റണൗത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്നും കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമമുണ്ടാക്കാൻ തുടങ്ങിയാൽ ഇതും ഒരു ജിഹാദി രാജ്യമാണ്. ഇങ്ങനെയാവണമെന്നാ​ഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ എഴുതി.

അ‌ടുത്ത പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെയും നടി ഓർത്തു. രാജ്യത്തിന്റെ ധർമ്മ ബോധം ഉറങ്ങിക്കിടക്കുന്ന അവസ്ഥയിൽ സ്വേച്ഛാദിപത്യമാണ് നല്ലതെന്ന് ഇന്ദിരാ ​ഗാന്ധിയുടെ ഫോട്ടോയ്ക്കൊപ്പം ന‌ടി കുറിച്ചു. ഇന്ദിരാ ​ഗാന്ധിയുടെ ജൻമദിനമായ ഇന്ന് പിറന്നാളാസംശകളും നടി നേർന്നു.അതേസമയം മറ്റ് ബോളിവുഡ് താരങ്ങളായ തപ്സി പന്നു, സോനു സൂദ്, റിച്ച ഛദ്ദ തുടങ്ങിയവർ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ അനുകൂലിച്ച് കൊണ്ട് രം​ഗത്തു വന്നു.

Related posts

Leave a Comment