പോലീസിന് നാണക്കേട് ; ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തിൽ നിന്ന് ഫോൺ അടിച്ചുമാറ്റി എസ് ഐ

തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ അടിച്ചു മാറ്റി എസ്ഐ. തുടർന്ന് മംഗലപുരം സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ജ്യോതി സുധാകറിനെ സസ്പെൻഡ് ചെയ്തു. നിലവിൽ ഇയാൾ ചാത്തന്നൂർ എസ് ഐയാണ്. മോഷ്ടിച്ച ഫോണിൽ ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.കഴിഞ്ഞ ജൂൺ 18 ന് കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്റെ ഫോൺ കാണാതെ പോയിരുന്നു. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചത്.ഇ എം ഐ ഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂർ എസ്.ഐ യുടെ ഒഫിഷ്യൽ സിം ഇട്ട് ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്

Related posts

Leave a Comment