മത്സരാർത്ഥികളുടെ കവിളിൽ ചുംബനം, ശേഷം കടി ; ഷംന കാസിമിനെതിരെ വിമർശനം

റിയാലിറ്റി ഷോയിൽ വച് മത്സരാർത്ഥികളെ കടിച്ച നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്കിൽ സംപ്രേക്ഷണം ചെയ്യുന്ന ധീ ചാമ്പ്യൻസ് എന്ന പരിപാടിയുടെ വേദിയിൽ വച്ചാണ് സംഭവം. ആൺകുട്ടികളെയും, പെൺകുട്ടികളെയും വേദിയിൽ വച് ഷംന കടിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതിന് തൊട്ട് പുറകെയാണ് ഒരു കൂട്ടം പേര് ഷംനക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ സ്നേഹപ്രകടനം നടത്തുന്നതിനെ ആക്ഷേപ്പിക്കുന്നത് കപട സദാചാരമാണെന്നാണ് നടിയെ അനുകൂലിക്കുന്നവരുടെ പക്ഷം. ഇത് ആദ്യമായല്ല നടി ഇത്തരത്തിൽ മത്സരാർത്തികളെ ചുംബിച്ചും കടിച്ചും പ്രോത്സാഹിപ്പിക്കുന്നത്.

Related posts

Leave a Comment