ഇന്ധനവില വര്‍ദ്ധിപ്പിച്ച് മോദി ജനങ്ങളെ കൊള്ളയടിക്കുകയാണ് ;ഷാജി പച്ചേരി

അരിയല്ലൂര്‍ :മഹാമാരിയുടെ കാലത്തുപോലും പാവപ്പെട്ട ഇന്ത്യന്‍ ജനതയുടെ ചോര ഊറ്റി കുടിക്കുന്ന കാലനാണ് മോദിയെന്നും
പെട്രോള്‍ ഡീസല്‍ വിലയെ കുറിച്ച് പറഞ് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ സമരം നയിച്ചവര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആഗോള വിപണയില്‍ ക്രൂഡോയിലിന് വില കുറഞ്ഞിട്ട് പോലും ഇവിടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മോദിയും ബി.ജെ.പിയും തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്നും ഇതിനെതിരെ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും അതിശക്തമായ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി പറഞ്ഞു
അരിയല്ലൂരില്‍ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും സംയുക്തമായി സംഘടിപ്പിച്ച പുതുതായി സ്ഥാനമേറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഇന്ധനവില ദൈനം ദിനം കൂട്ടി മോദി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ടങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് വിരമിച്ച എസ്.ആര്‍.ഇ.എസ് കണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി രാജന്‍ വലിയ വളപ്പില്‍ ,ബോളിവോള്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ശശി വലിയാട്ടൂര്‍ എന്നിവരെയും ആദരിച്ചു. ലത്തീഫ് കല്ലുടുമ്പന്‍ അധ്യക്ഷത വഹിച്ചു .യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് പാറയില്‍ ,അഷ്‌റഫ് കുഴിമണ്ണ ,ഉണ്ണിമൊയ്ദു ,വിനോദ് കൂനേരി ,ലത്തീഫ് കൂട്ടാലുങ്ങല്‍ ,പി.വി സലീല്‍ ,എം.പി വിനയന്‍ ,വി.പി ഷാക്കിര്‍ ,മുരളീധരന്‍ കാരോടി ,ലോകേശന്‍ പാറോല്‍ ,കുമാരി അതുല്യ ,അനില്‍കുമാര്‍ ഉള്ളിശ്ശേരി ,കേശവദാസ് ,അജേഷ് മേച്ചേരി ,എം.കെ ഷഫ്രിന്‍ ,കിഴക്കന്റെ ജാഫര്‍ ,പ്രീത് പി.നായര്‍ ,ജാഫര്‍ കൊടക്കാട് ,പി.കെ നിജീഷ് ,ഷാജി നമ്പാല ,എ.എം വിഘ്‌നേശ്,സലീഷ് വലിയ വളപ്പില്‍ സംസാരിച്ചു

Related posts

Leave a Comment