Connect with us
inner ad

Cinema

ബോളിവുഡിനെ ഞെട്ടിച്ച് ശൈത്താൻ

65 കോടി രൂപ ബജറ്റ്; വെറും 3 ദിവസത്തില്‍ കളക്ഷന്‍ 53.5 കോടി

Avatar

Published

on

ബോളിവുഡില്‍ മാന്ത്രിക ഹിറ്റാകുകയാണ് ശൈത്താൻ . വികാസ് ബെലിന്‍റെ സംവിധാനത്തില്‍ എത്തിയ ബോളിവുഡ് ഹൊറർ-ത്രില്ലർ, ബോക്‌സോഫീസിൽ കുതിച്ചുകയറുകയാണ്. ആഭ്യന്തര ബോക്സോഫീസില്‍ വെറും മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 53.5 കോടി നേടി.

അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക, ജാങ്കി ബോഡിവാല, അങ്കദ് രാജ് എന്നിവർ അഭിനയിച്ച ചിത്രം 2023-ൽ പുറത്തിറങ്ങിയ വാഷ് എന്ന ഗുജറാത്തി സിനിമയുടെ റീമേക്കാണ്. ഏകദേശം 65 കോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് .

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചില്ലര്‍ പാര്‍ട്ടി, ക്യൂന്‍, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളുടെ സംവിധായകനായ വികാസ് ബെലിന്‍റെ ആദ്യ ഹൊറര്‍ സൂപ്പര്‍ നാച്വറല്‍ സിനിമയാണ് ശൈത്താന്‍. റിലീസ് ദിനത്തില്‍ ചിത്രം 14.75 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രം 18.75 കോടി നേടിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

“പഞ്ചവത്സരപദ്ധതി “കണ്ടിരിക്കേണ്ട ”
വർഷങ്ങൾക്ക് ശേഷം ഗ്രാമീണ ഭംഗി ഫീൽ ചെയ്‌പിച്ച പടം

Published

on

ഇതുപോലുള്ള ചിത്രങ്ങൾ പ്രചോദനമാവട്ടെ എന്നാണ് പഞ്ചാവാത്സര പദ്ധതിയെ പറ്റി പ്രേക്ഷകർക്ക് പറയാനുള്ളത്,
ഒരു സാമൂഹിക ജീവി എന്ന പക്ഷം എല്ലാവരും “കണ്ടിരിക്കേണ്ട ‘പടം എന്നുതന്നെ എടുത്തു പറയാം.
കുടുംബപ്രക്ഷകരും യുവതലമുറയും ഒരേ സ്വരത്തിൽ പറയുന്നു ഇത് മിസ്സ്‌ ചെയ്യരുത്.

പ്രേം ലാൽ സംവിധാനം ചെയ്ത്, എ ജി അനിൽകുമാർ നിർമിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരകഥ -സംഭാഷണം സജീവ് പാഴൂർ ആണ് ചെയ്തിരിക്കുന്നത്, ഷാൻ റഹ്മാന്റെ സംഗീതത്തിന് കൂട്ടായി ആൽബി ആന്റണിയുടെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റ് കൂട്ടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സിജു വിൽ‌സൺ നായകനാകുന്ന ചിത്രത്തിൽ നായികയായി പുതുമുഖതാരം കൃഷ്‌ണേന്ദു എം മേനോൻ തന്റെ ആദ്യ ചുവടുവെച്ചു. പി പി കുഞ്ഞികൃഷ്ണൻ, നിഷ സാരങ്, ജോളി ചിറയത്, മുത്തുമണി എന്നിവർ ചിത്രത്തിൽ മറ്റു പ്രാധാന്യ വേഷങ്ങൾ ചെയ്തു, ഹരീഷ് പെങ്ങന്റെ മരണത്തിനു മുൻപുള്ള അവസാന ചിത്രം കൂടെയാണ് പഞ്ചവത്സരപദ്ധതി.

കലമ്പേരി എന്ന ഗ്രാമത്തിൽ ഒരു അക്ഷയ സെന്റർ നടത്തുന്ന സാധാരണക്കാരനായ സനോജ് (സിജു )ആണ് നായകൻ, എന്നാൽ കലമ്പേരി നിവാസികൾ ഒരു കെട്ടുകഥയായി മാറ്റിവെച്ചിരുന്ന കലമ്പാസുരൻ എന്ന അസുരൻ പൊടുന്നനെ പ്രത്യക്ഷമാവുന്നു, അതിനു ശേഷം കലമ്പേരി സാക്ഷ്യം വഹിക്കുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ ആമുഖം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പൊളിറ്റിക്കൽ -സോഷ്യൽ സറ്റയർ, കോമഡി, ഡ്രാമ എന്നീ ജൻറെകളിൽ പെടുന്ന ഈ ചിത്രത്തിനു കുടുംബപ്രക്ഷകർ കൂടുതലാണ്, ഒരു ഫാമിലി എന്റെർറ്റൈൻർ എന്നതിനു പുറമെ ഒരു വല്യ മെസ്സജ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നതായി പ്രേക്ഷകർ അഭിപ്രായപെടുന്നു.
കലമ്പസുരന്റെ ലീലാവിലാസങ്ങൾ കലമ്പേരിയിൽ എന്തൊക്കെ ഓളങ്ങൾ സൃഷ്ടിക്കും എന്ന് കണ്ടുതന്നെ അറിയണം. കലമ്പാസുരൻ കുടുംബസുരൻ ആണോ അതോ വെറും അസുരൻ ആണോ എന്ന് നമുക്ക് കാത്തിരുന്നു പറയാം. എന്തു തന്നെ ആയാലും ഒരു പൗരൻ എന്ന നിലയിൽ കണ്ടിരിക്കേണ്ട മലയാളം പടങ്ങളുടെ ലിസ്റ്റിൽ ഇനി ഈ കൊച്ചു സിനിമ കൂടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

“പഞ്ചവത്സര പദ്ധതി”യിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു പ്രതിഭ; കൃഷ്‌ണേന്ദു എ മേനോൻ

Published

on

സജീവ് പാഴൂർ രചന നിർവഹിച്ച് പി.ജി.പ്രേം ലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 നു തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്.ഇരിഞ്ഞാലക്കുട സ്വദേശിനി കൃഷ്‌ണേന്ദു എ മേനോനാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു യുവജനോത്സവ മത്സരങ്ങളിൽ വിവിധ നൃത്ത ഇനങ്ങളിൽ വിജയിച്ചിട്ടുണ്ട്.

നൃത്തത്തിനോടൊപ്പം അഭിനയത്തിലും താല്പര്യമുള്ള കൃഷ്‌ണേന്ദുവിന്റെ നായികയായുള്ള അരങ്ങേറ്റചിത്രമാണിത്. പഞ്ചവത്സര പദ്ധതിയിൽ ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയായാണ് കൃഷ്‌ണേന്ദു അഭിനയിക്കുന്നത്. മുൻപ് പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളിൽ കൃഷ്‌ണേന്ദു അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്ക് വേണ്ടിയുള്ള ഓഡിഷൻ വഴിയാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തുന്നത്‌.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തന്റെ സിനിമാ ജീവിതത്തിലെ അഭിനയ മേഖലയിലെ വഴിത്തിരിവ് ആകാൻ സാധ്യതയുള്ള കഥാപാത്രമാണിതെന്നു കൃഷ്‌ണേന്ദു എ മേനോൻ പറയുന്നു. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന സിറ്റി ലൈഫ് സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ കൃഷ്‌ണേന്ദു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ മൂന്നാം വർഷ എം.ബി. ബി.എസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദു ഇരിഞാലക്കുട ശാന്തി നഗർ സുകൃതത്തിൽ കെ.ജി.അനിൽകുമാറിന്റെയും ഉമാ അനിൽകുമാറിന്റെയും ഇളയമകളാണ്. അമൽജിത് എ മേനോൻ ആണ് സഹോദരൻ.

സോഷ്യൽ സറ്റയറിൽ കഥ പറയുന്ന പഞ്ചവത്സര പദ്ധതിയുടെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചിത്രത്തിന്റെ ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

ചലച്ചിത്ര താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

Published

on

നടൻ ദീപക് പറമ്പോലും നടി അപർണാ ദാസും വിവാഹിതരായി. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോലിനെ മലയാളികൾക്ക് സുപരിചിതനായത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമ രംഗത്തെത്തിയത്. വിവാഹിതരാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് താരങ്ങൾ വെളിപ്പെടുത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹൽദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured