ഷെയ്ക്ക് റാഷിദ് അൽ മക്‌തൂം രചിച്ച ദുബായിയുടെ കഥ അക്കാദമിക്ക്

കേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിൽഇനി ദുബായ് ഭരണാധികാരിയുടെ പുസ്തകവും.

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്സ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ ടീം ടോളറൻസ് സൗഹൃദ കൂട്ടായ്മകേരള സാഹിത്യ അക്കാദമിയുടെ പുസ്തകശേഖരത്തിലേക്ക് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ “മൈ സ്റ്റോറി: 50 ഇയേഴ്‌സ് അച്ചീവ്മെൻറ്സ്” എന്ന പുസ്തകം ബഹു:കേരള റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖന് സാഹിത്യ അക്കാദമി ഹാളിൽ വെച്ച് കൈമാറി.
ചാലക്കുടി എംഎൽഎ റ്റി.ജെ സനീഷ് കുമാർ ജോസഫ് ആശംസകൾ അർപ്പിച്ചു. യുഎഇയിലെ ടീം ടോളറൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ഹസൻ വടക്കേക്കാട് സ്വഗതമാശംസിച്ചു.നവാസ് തെക്കുംപുറം, കെ. രാമകൃഷ്ണൻ, വി. മുഹമ്മദ്‌ ഗൈസ്, മുഹമ്മദ് സറൂഖ്, നജീബ് പട്ടിക്കര, രഞ്ജിത്, കെ.വി. യൂസഫലി, കെ.കെ. ഷാജഹാൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.കേരളത്തിന്റെ വലിയ മാറ്റങ്ങൾക്ക് പ്രവാസി സമൂഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്നവോത്ഥാന പ്രവർത്തനങ്ങൾ കേരളത്തിൽ തുടക്കം കുറിക്കുന്ന കാലഘട്ടത്തിനോളം തന്നെ പ്രാവാസി സമൂഹത്തിന്റെ അതിജീവന പാരമ്പര്യം അവകാശപെടാനുണ്ട് എന്ന് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് മന്ത്രി അഭിപ്രായപെട്ടു.

Related posts

Leave a Comment