വണ്ടിപ്പെരിയാറിലേക്ക് ഉല്ലാസയാത്ര ; ഷാഹിദ കമാൽ എയറിൽ തന്നെ

കൊച്ചി : വനിതാ കമ്മീഷൻ അംഗവും സിപിഎം വനിതാ നേതാവുമായ ഷാഹിദാ കമാൽ ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയുടെ ഭാഗമായി പകർത്തി ഫേസ്ബുക്കിൽ ഇട്ട ചിത്രം വൈറലായിരിക്കുകയാണ്. ആറു വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തു കെട്ടിത്തൂക്കി കൊന്ന സ്ഥലത്തേക്കാണ് യാത്രതിരിച്ചത്. ഏറെ ദാരുണമായ സംഭവം നടന്ന സ്ഥലത്തേക്ക് ഉള്ള യാത്ര ചിരിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഷാഹിദാ കമാൽ എല്ലാവരിലേക്കും എത്തിച്ചത്.

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒട്ടേറെ പേരാണ് അവർക്കെതിരെ രംഗത്തുവന്നത്. തുടർന്ന് അവർ പോസ്റ്റ് മുക്കുകയായിരുന്നു. പോസ്റ്റ് മുക്കി എങ്കിലും സ്ക്രീൻഷൂട്ട് പ്രചരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എയറിൽ തന്നെയാണ്.

Related posts

Leave a Comment