ലഹരിക്കേസിൽ ജയിലിലായ മകൻ ആര്യനെ കാണാൻ ഷാറുഖ് എത്തി

ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന്‍ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തി. ഇന്ന് രാവിലെയാണ് ജയിലിലെത്തി ഷാറുഖ് ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. വീഡിയോ കോൺഫറൻസ് വഴി വാദം കേൾക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു.

Related posts

Leave a Comment