Connect with us
top banner (3)

Kerala

മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

Avatar

Published

on

സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ വർഗീയവാദികളോടും പോവാൻ പറ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്‍ബുക്കിൽ കുറിച്ചത്.
പ്രാഞ്ചിയേട്ടനും സേതുരാമയ്യർക്കും, നരസിംഹ മന്നാടിയാർക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതും ബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും, കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിൻ്റെയോ അഭിനേതാവിൻ്റെയോ മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകർന്നാട്ടം കണ്ടിട്ടാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും…പോവാൻ പറ എല്ലാ വർഗീയവാദികളോടും. ടർബോ ജോസിനായി കട്ട വെയിറ്റിംഗ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

നേരത്തെ ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരില്‍ വേട്ടയാടുന്നത് ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. വടകരയില്‍ മത്സരിച്ചതിന്റെ പേരില്‍ ഷാഫിക്കെതിരെ സിപിഐഎം നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. സിപിഐഎം മുസ്‌ലിം വിരുദ്ധത പടര്‍ത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാര്‍ ശക്തികള്‍ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ സുധാകരന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു

Published

on

കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു. നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം ഫേസ്ബുക്ക് വഴി അറിയിച്ചത്.ബാംബൂ ബോയ്സ്, അണ്ണൻ തമ്ബി, കിംഗ് ലയർ, ഫാന്റം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കാലം കാർട്ടൂണിസ്റ്റ് ടോംസിന്റെ കൂടെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

‘ഒരുപാടു ചിരിയോർമകള്‍… വേദികളിലും, ചാനല്‍ പരിപാടികളിലും… സുഹൃത്ത് കോട്ടയം സോമരാജിന് വിട…’ എന്ന് കുറിച്ച്‌ നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു

Published

on

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.

വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന്, സിപിഐ നേതാവ് കെകെ.ശിവരാമൻ

Published

on

ഇടുക്കി: എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാർ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമൻ ഉയർത്തുന്നുണ്ട്.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02
വീണ്ടും ഒരു ബാർ കോഴയോ?

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured