ഷാഫി പറമ്പിൽ എം എൽ എയുടെ ഇടപെടൽ ; കൽപ്പാത്തി രഥോത്സവം നടത്തുവാൻ അനുമതി

പാലക്കാട്‌ : കൽപ്പാത്തി രഥോത്സവവും രഥപ്രയാണവും രഥസംഗമവും ഉൾപ്പടെ നടത്തുവാൻ ഉപാധികളോടെ അനുമതി. ദേവസ്വം ബോർഡ് മന്ത്രി കെ രാധാകൃഷ്ണന് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ നൽകിയ നിവേദനത്തെ തുടർന്നാണ് നടത്തുവാൻ അനുമതി ലഭിച്ചത്.കോവിഡ് സാഹചര്യങ്ങളിൽ ചില നിബന്ധനയോടെയാണ് അനുമതി.സർക്കാർ ഉത്തരവ് ഇന്ന് ഇറങ്ങി. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ള കൽപ്പാത്തി പ്രദേശത്തെ ആളുകളെ മാത്രം ഉൾപ്പെടുത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ചു ചടങ്ങ് നടത്താനാണ് അനുമതി

Related posts

Leave a Comment