‘ഇന്ത്യയെന്നുവെച്ചാൽ മോദിയും ഷായും അല്ല’ ; അതുതന്നെയാണ് കേരളത്തിലെ മുതലാളിയോടും പറയുവാനുള്ളത് : ഷാഫി പറമ്പിൽ എം എൽ എ

കോഴിക്കോട് : ഇന്ത്യയെന്ന് വെച്ചാൽ നരേന്ദ്രമോദിയും അമിത്ഷായും അല്ലെന്നും ഈ രാജ്യത്തെ ജനങ്ങൾ ആണെന്നും അതുതന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും ഓർക്കേണ്ടതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. സമരങ്ങളോട് അസഹിഷ്ണുതയാണ് ഇരു സർക്കാരുകൾക്കും. എതിർ സ്വരങ്ങളെ സംഘപരിവാർ ഭയപ്പെടുന്നതുപോലെ കേരളത്തിലെ സർക്കാരും ഭയപ്പെടുന്നു.കേരളത്തിൽ ചുവപ്പ് നരച്ച് കാവി ആയിക്കൊണ്ടിരിക്കുകയാണ്.ശവപ്പെട്ടിയിൽ പോലും അഴിമതി നടത്തിയവരെപ്പോലെയാണ് കേരളത്തിൽ കോവിഡ് കാലത്ത് ചികിത്സ ഉപകരണങ്ങളിൽ പോലും അഴിമതി നടത്തിയ സർക്കാരും.സർവ്വകലാശാലകൾ പോലും സംഘപരിവാർ താൽപര്യത്തിന് മാറ്റി വെക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് യുവജന റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment