കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിന് പാരിതോഷികം ഉടൻ പ്രഖ്യാപിക്കണം ; മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കത്തുനൽകി ഷാഫി പറമ്പിൽ എം എൽ എ

പാലക്കാട്‌ : ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ വിജയത്തിലേക്ക് എത്തിച്ച മലയാളി താരം ശ്രീജേഷിന് സർക്കാർ ഈ ഈ നിമിഷം വരെ പാരിതോഷികം പ്രഖ്യാപിക്കാത്തത് ഖേദകരമെന്ന് ഷാഫി പറമ്പിൽ എം എൽ എ.അൻപത് വർഷങ്ങൾക്കിപ്പുറമാണ്
കേരളത്തിലെ ഒരു കായികതാരത്തിന് ഈ നേട്ടം ഉണ്ടാകുന്നതെന്നും അതിന് അർഹമായ പാരിതോഷികം നൽകി ഇനിയുള്ള വർക്ക് പ്രചോദനമാകണമെന്നും മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും നൽകിയ കത്തിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment