സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനമെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ

തിരുവനന്തപുരം : സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനമെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ. പിന്‍വാതില്‍ നിയമനത്തിന് അവസരം ഒരുക്കാനാണ് സര്‍ക്കാര്‍ ഈ സാഹചര്യം സൃഷ്ടിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍്റെ കാലത്ത് പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാരീചനെപ്പോലെ വന്ന ഭരണവിലാസ യുവജന സംഘടനകള്‍ ഇപ്പോള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

പി.എസ്.സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. പി.എസ്.സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment