ക്രിമിനലുകളെയും കൊള്ളസംഘങ്ങളെയും വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും നിന്ന് സി.പി.ഐ.എം. പിന്മാറണം – ഷാഫി പറമ്പിൽ എം.എൽ.എ

വിഷയങ്ങൾ വാർത്തകളാവുമ്പോൾ കണ്ണിൽ പൊടിയിടാൻ എടുക്കുന്ന നടപടികൾക്കപ്പുറത്തേക്ക് ക്രിമിനലുകളെയും കൊള്ളസംഘങ്ങളെയും വളർത്തുന്നതിൽ CPIM ന് വലിയ പങ്കുണ്ട്. ബ്രാഞ്ച് തലം മുതലുള്ള ഈ പ്രവണതയിൽ നിന്ന് സിപിഐഎം പിന്മാറണം എന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. കെഎസ്‌യു നെന്മാറ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റും ആയിരുന്ന ആർ അനിലിന്റെ അനുസ്മരണയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മികച്ച യുവ പൊതു പ്രവർത്തകനുള്ള മൂന്നാമത്തെ ആർ. അനിൽ പുരസ്കാരം യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റിക്ക് നൽകി. അനുസ്മരണ യോഗത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യഥിതിയായി. ഡി.സി.സി. സെക്രട്ടറി കെ.ജി എൽദോ അനുസ്മരണ പ്രഭാഷണം നടത്തി.കെ.എസ്.യു. ജില്ലാ പ്രസിഡന്റ്‌ കെ. എസ്. ജയഘോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി. ഗോപാലക്ഷ്ണൻ, എസ്. എം.ഷാജഹാൻ, കെ.ഗുരുവായൂരപ്പൻ ,പ്രബിത ജയൻ,പി.ടി.അജ്മൽ,സി. വിഷ്ണു, ഡാനിഷ് കരിമ്പാറ, ആർ.അനൂപ്,ശ്യാം ദേവദാസ്, പ്രിൻസ് ആനന്ദ്, അജ്മൽ നെന്മാറ, നിഖിൽ കണ്ണാടി, അഭിജിത് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment