ഇന്ധന വിതരണ കേന്ദ്രം നികുതിയൂറ്റ് കേന്ദ്രമായി മാറരുത് ; പ്രതിഷേധം ശക്തമായി തുടരും : ഷാഫി പറമ്പിൽ എംഎൽഎ

പത്തനംതിട്ട : ഇന്ധന വിതരണ കേന്ദ്രം നികുതിയൂറ്റ് കേന്ദ്രമായി മാറരുതെന്നും സംസ്ഥാനത്തെ ഇന്ധന വിലയ്ക്കുമേലുള്ള അധികനികുതി അധിക നികുതിയിൽ ഇളവു വരുത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.അഞ്ചോ പത്തോ കുറച്ചുകൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയില്ലെന്നും സമരം കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിൽ തുടർച്ചയായി ഇന്ധന വില വർധിപ്പിച്ചപ്പോൾ അതിന് ആനുപാതികമായി വില വർധിപ്പിക്കാതെ നാലോളം തവണ അധികനികുതി വേണ്ടെന്ന് വെച്ച മാതൃകയായിരുന്നു അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ.എന്നാൽ പിണറായി വിജയനും സംസ്ഥാന സർക്കാരും ജനങ്ങളെ ഊറ്റുന്ന സമീപനമാണ് സ്വീകരിക്കുന്നത്.ഇതിനെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment