Connect with us
48 birthday
top banner (1)

Kerala

വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു; ‘വടകരയെ ഷാഫി നയിക്കട്ടെ’

Avatar

Published

on

മടപ്പള്ളി കാംപസിൽ മടപ്പള്ളി: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ആവേശകരമായ സ്വീകരണം. വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്തും വിശേഷങ്ങൾ പറഞ്ഞും അധ്യാപകരെയും ജീവനക്കാരെയും നേരിൽക്കണ്ടും ഷാഫി ഏറെ സമയം കാംപസിൽ ചെലവഴിച്ചു. കാംപസിൽ മികച്ച സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ സ്ഥാനാർഥിക്ക് മുന്നിൽ ഉന്നയിച്ചു. എംഎൽഎ എന്ന നിലയിൽ പാലക്കാട് വിക്ടോറിയ കോളേജിന് താൻ നൽകിയ പിന്തുണ ഷാഫി വിദ്യാർഥികളുമായി പങ്കുവെച്ചു. വടകരയിൽ ഒരു ക്രിക്കറ്റ് നെറ്റ്സ് കേന്ദ്രത്തിൻ്റെ ആവശ്യംബിഎസ് സി കെമിസ്ട്രി വിദ്യാർഥിയായ അതുൽ സാരംഗ് മുന്നോട്ടുവച്ചു. സ്ഥലം ലഭ്യമാണെങ്കിൽ, വിജയിച്ചു കഴിഞ്ഞാൽ തീർച്ചയായും ഇത് യാഥാർത്ഥ്യമാക്കുമെന്ന് ഷാഫി പറമ്പിൽ ഉറപ്പുനൽകി. കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് നിഹാൽ, സെക്രട്ടറി സ്വാതി, ട്രഷറർ ഫജിനാസ്, മറ്റു ഭാരവാഹികളായ അനുപ്രിയ, പാർവണ എസ്., എം എസ് എഫ് യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് ഷാമിൽ, സെക്രട്ടറി നബീൽ മുബഷിർ, ട്രഷറർ ഷഹബാസ് മെഹർ, മറ്റ് ഭാരവാഹികളായ അൻഫാസ് സിദാൻ, മുഹമ്മദ് സി കെ തുടങ്ങിയവർ ചേർന്നാണ് സ്ഥാനാർഥിയെ മടപ്പള്ളി ഗവൺമെൻറ് കോളേജിലേക്ക് ആനയിച്ചത്.

Ernakulam

തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത; ആത്മഹത്യയെന്ന സംശയത്തില്‍ പൊലീസ്

Published

on

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26 ആം നിലയിൽ നിന്ന് വീണ് 15 കാരൻ മരിച്ചതിൽ ദുരൂഹത. ആത്മഹത്യയാണെന്ന സംശയത്തില്‍ പൊലീസ്. രക്ഷിതാക്കൾ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സ്കൂളിലെ പ്രശ്നങ്ങ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളെ സ്കൂള്‍ അധികൃതർ വിളിപ്പിച്ചിരുന്നു. തുടർന്നു വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്കൂളില്‍ പ്രശ്നം ഉണ്ടാക്കിയതിന്‍റെ പേരില്‍ കുട്ടിയെ സ്കൂള്‍ മാറ്റി ചേർത്തിരുന്നുവെന്നും പൊലീസിന് വിവരം കിട്ടി. കുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിൻ -രചന ദമ്ബതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ

Advertisement
inner ad
Continue Reading

Kerala

ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടത്തും. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.മതാചാര പ്രകാരമായിരിക്കും ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നടത്തുക. അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോപന്‍ സ്വാമിയുടെ മരണത്തിന്റെ സ്വഭാവം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. നിലവിലെ പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസില്‍ നാളെ വിധി

Published

on


തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നാളെ വിധി പറയും. നെയ്യാറ്റിന്‍ കര സെക്ഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മയെ കൂടാതെ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഉള്‍പ്പടെ മൂന്നു പ്രതികള്‍.

കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികള്‍. ഗ്രീഷ്മ ചതിച്ചെന്ന് മരണത്തിന് രണ്ട് ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞിരുന്നു. ഷാരോണിന്റെ മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ച മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.

Advertisement
inner ad

സ്‌നേഹിച്ച പെണ്ണിന്റെ ചതിക്ക് ഇരയായ മകന്റെ ഓര്‍മയില്‍ ജീവിതം തള്ളിനീക്കുകയാണ് ഷാരോണിന്റെ മാതാപിതാക്കള്‍. ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു കല്യാണാലോചന വന്നപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്ന ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്ത് കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മരണത്തിന് തൊട്ടുമുന്‍പ് മകന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പിതാവ് ഈ വാദം തള്ളുകയാണ്.

ഈ വെളിപ്പെടുത്തലാണ് മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിനേക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയാണ് നാളത്തെ വിധിക്കായി പ്രോസിക്യൂഷനും കുടുംബവും കാത്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured