ചോദ്യം ചെയ്യലിന് വിളിച്ചപ്പോൾ വയറുവേദന ; ഷാഫി കസ്റ്റംസിന് മുമ്പിൽ ഹാജരായില്ല

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫി കസ്റ്റംസില്‍ ഹാജരായില്ല. വയറുവേദനയാണ് കാരണം പറഞ്ഞിരിക്കുന്നത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകന്‍ കസ്റ്റംസിനെ അറിയിച്ചു.

അടുത്ത ദിവസം ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നിന് കൊച്ചി പ്രിവന്റീവ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്.

എന്നാല്‍ സമയം ആയിട്ടും ഇയാള്‍ എത്തിയില്ല. ഹാജരാകുമോ ഇല്ലയോ എന്നതില്‍ കസ്റ്റംസിനും വ്യക്തതയില്ലായിരുന്നു. പിന്നെയാണ് അഭിഭാഷകന്‍ വഴി അറിയിപ്പ് വന്നത്. ഭക്ഷ്യ വിഷബാധ മൂലം വയറിനു സുഖമില്ലന്നും ഹാജരാകാനാകില്ലെന്നും അറിയിച്ചു

Related posts

Leave a Comment