Connect with us
48 birthday
top banner (1)

Featured

ഷാഫിയുടെ പ്രമേയത്തിനു അനുമതിയില്ല, സപ്ലൈകോയെ തകർക്കരുതെന്നു മന്ത്രി അനിൽ

Avatar

Published

on

തിരുവനന്തപുരം: നിത്യോപയോ​ഗ സാധനങ്ങളുടെ വിലവർധനവും സപ്ലൈകോയിൽ അവശ്യസാധനങ്ങൾക്കു നേരിടുന്ന കടുത്ത ക്ഷാമവും ചർച്ച ചെയ്യാൻ നിയമസഭയിൽ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ചു. സപ്ലൈകോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈകോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ.
വിലയക്കയറ്റമുണ്ടെന്നു തുറന്നു സമ്മതിച്ച ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കേന്ദ്ര സർക്കാരാണ് അതിനു കാരണമെന്നും ചൂണ്ടിക്കാട്ടി. സബ്സിഡി സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ട്. കേരളത്തിലെ ശക്തമായ വിപണി ഇടപെടൽ സംവിധാനം സപ്ലൈകോയാണ്. അവശ്യ സാധന കുറവ് ഏതാനും മാസങ്ങളായി ഉണ്ട്. ചില്ലറ വിൽപന മേഖലകളിലേക്ക് കുത്തകകൾ വരുന്നു. അതിന്റെ സ്വാധീനത്തിൽ സപ്ലൈകോയെ തകർക്കരുത്. സപ്ലൈകോയെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കും. സപ്ലൈകോയെ തകർക്കാൻ ശ്രമമുണ്ടെന്നും ജിആർ അനിൽ ആരോപിച്ചു. സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്.
സപ്ലൈകോയെ തകർക്കാൻ ശ്രമിക്കുന്നത് ഞങ്ങളല്ലെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഓരോ കാര്യങ്ങൾ എഴുതി നൽകുന്നത് കയ്യക്ഷരം നന്നാക്കാനല്ല . സപ്ലൈകോയെ തകർക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിക്കുന്നവരോടാണെന്നും ഷാഫി പറമ്പിൽ തിരിച്ചടിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു

Published

on

പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു. കാലാവധി പൂർത്തിയാക്കാൻ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ എംഎൽഎ സ്ഥാനം രാജിവച്ചത്. സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് നൽകി. തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അൻവർ രാജിവെയ്ക്കാൻ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പിവി അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പിന്നീട് മറ്റു കാര്യങ്ങൾ സംസാരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് പി വി അന്‍വര്‍ രാജിക്കാര്യം സ്ഥിരീകരിച്ചത്.

Continue Reading

Featured

സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി

Published

on

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.

Advertisement
inner ad

തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured

പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

Published

on

.തൃശ്ശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.

പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അലീനയുടെ മരണം.

Advertisement
inner ad

അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി – സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി – സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോ – ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.

Advertisement
inner ad

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Advertisement
inner ad
Continue Reading

Featured