ശബരിമല തീർത്ഥാടനം ; ഇളവുകൾ പരി​ഗണനയിൽ

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ രണ്ട് ദിവസത്തിനകം ഉണ്ടാകാൻ സാധ്യത.നീലിമല വഴിയുള്ള യാത്ര, പമ്പാസ്നാനം എന്നിവ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചുവരുന്നു. ഇളവുകൾ അനുവദിക്കുന്നതിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്തും നിലിമലയിലും പരിശോധനകൾ നടത്തി.

കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായി നിയന്ത്രണങ്ങൾ വന്നതോടെ കഴിഞ്ഞ തീർത്ഥാടനകാലം മുതൽ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കൽ, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്നാനം എന്നിവ പൂർണമായും ഉപേക്ഷിച്ചിരുന്നു.,ആചാരങ്ങൾ മുടക്കം കൂടാതെ നടത്തണമെന്ന ആശ്യം ഉയർന്നതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം സർക്കാരിനെ വീണ്ടും സമീപിച്ചത്. നീലിമല പാത തുറക്കുന്നതിൻറെ ഭാഗമായി റവന്യൂപൊലീസ് ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തി. മരക്കൂട്ടം, ക്യൂ കോംപ്ലക്സ് ,ആശുപത്രികൾ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി.

നീലിമല പാതയുടെ ശുചീകരണം പൂർത്തി ആയി. ഭസ്മകുളം തീർത്ഥടകർക്ക് തുറന്ന് കൊടുക്കും. ജലം മലിനപെടുന്ന പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.വലിയനടപ്പന്തൽ സന്നിധാനത്ത് ദേവസ്വംബോർഡിൻറെ അധീനതയിലുള്ള മുറികൾ എന്നിവിടങ്ങളിൽ വിരിവക്കാനുള്ള സൗകര്യം ഒരുക്കും. അതേസയം പരമ്പരാഗത പാതകളായ പുല്ലുമേട് പാതയും കരിമല പാതയും തീർത്ഥാടകർക്ക് തുറന്ന് കൊടുക്കുന്നത് വൈകും.

Related posts

Leave a Comment