വിദ്യാർത്ഥികൾ പോകുന്ന വഴിയിൽ കെ.സുധാകരൻ്റെ ഫോട്ടോ ഒട്ടിച്ച് വിദ്യാർത്ഥികളെ കൊണ്ട് ചവിട്ടിക്കുന്ന എസ് എഫ് ഐ യുടെ പ്രാകൃതമായ നടപടി അപലപനീയം : മാർട്ടിൻ ജോർജ്

കണ്ണൂർ കോളേജിൽ വിദ്യാർത്ഥികൾ പോകുന്ന വഴിയിൽ കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ്റെ ഫോട്ടോ ഒട്ടിച്ച് വിദ്യാർത്ഥികളെ കൊണ്ട് ചവിട്ടിക്കുന്ന എസ് എഫ് ഐ യുടെ പ്രാകൃതമായ നടപടി അപലപനീയം ആണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.യൂത്ത് കോൺഗ്രസ്സ് ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്യത്തിൽ ചിറക്കുനിയിൽ നടത്തിയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ് പലേരി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സിക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, കണ്ടോത്ത് ഗോപി, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത് എക്സിക്യൂട്ടിവ് അഗം റിജിൻ രാജ്,ജില്ലാ ജനറൽസെക്രട്ടറി സജേഷ്‌ അഞ്ചരക്കണ്ടി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കുന്നുമ്മൽ ചന്ദ്രൻ ഭാരവാഹികളായ പി.ടി സനൽകുമാർ, ടി പി അശോക് കുമാർ, ബിജു നാവത്ത്, ദിൽഷാദ് എം.വി, പ്രജിലേഷ് .തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment