News
വീണ വിജയനെതിരായ മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്.എഫ്.ഐ.ഒ) ടീം അന്വേഷണം ആരംഭിച്ചു.സി എം ആര്‍ എല്ലിന്റെ ആലുവ കോര്‍പറേറ്റ് ഓഫീസില്‍ പരിശോധന നടത്തുന്നു.ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. രാവിലെ ഒന്‍പത് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ജീവനക്കാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ സംഘമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്.
ആദായനികുതിയും റവന്യു ഏജന്‍സികളും അന്വേഷിച്ചിരുന്ന വീണയുടൈ എക്‌സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വന്‍കിട സാമ്പത്തിക വഞ്ചനാകേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തിരിക്കുന്നത്.വീണയുടെ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആര്‍ ഒ സി അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.
വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്ഐഒ അന്വേഷിക്കുക. പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എസ്എഫ്ഐഒ പ്രധാനമായും അന്വേഷിക്കുന്നത്. കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. എം അരുണ്‍ പ്രസാദിനെ കൂടാതെ അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അദല്ലി, കെ പ്രഭു, എ ഗോകുല്‍നാഥ്, കെ എം എസ് നാരായണന്‍, വരുണ്‍ ബി എസ് എന്നിവരാണ് സംഘത്തിലുള്ളത്.
കാര്‍ത്തി ചിദംബരത്തിന് എതിരായ എയര്‍സെല്‍ മാക്‌സിസ് കേസ്, പോപ്പുലര്‍ ഫിനാന്‍സ് ചിട്ടിതട്ടിപ്പ് കേസ്, വാസന്‍ ഐ കെയര്‍ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുണ്‍ പ്രസാദ്. എക്‌സാലോജിക് സ്വകാര്യ സ്ഥാപനത്തില്‍ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആര്‍.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് എസ്എഫ്ഐഒയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അന്വേഷണ സംഘത്തില്‍ നിലവിലെ ആര്‍ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉള്‍പ്പെടുന്നുണ്ട്.
Kerala
നാടിനെ നടുക്കിയ ദുരന്തം; പനയമ്പാടം അപകടത്തിൽ അനുശോചിച്ച്; കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച ദാരുണ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. നാടിനെ നടുക്കിയ ദുരന്തമാണിത്. ആലപ്പുഴ കളര്‍കോട് ആറു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന്റെ വേദന മാറും മുമ്പെയാണ് മറ്റൊരു റോഡ് അപകടത്തില്‍ നാലു കുഞ്ഞുകളുടെ ജീവന്‍ നഷ്ടപ്പെട്ടത്. കുട്ടികളുടെ ജീവനെടുത്ത സ്ഥലത്തെ റോഡില്‍ അപടകങ്ങള്‍ പതിവാണ്. ഇക്കാര്യം പലപ്പോഴായി നാട്ടുകാര്‍ അധികാരികളോട് ചൂണ്ടിക്കാട്ടിയതുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. അധികാരികളുടെ അവഗണനയും നിസംഗതയുമാണ് കുട്ടികളുടെ ജീവനെടുത്തത്.ഇതുവരെ 55 അപടകങ്ങളിലായി 7 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് വിവരം.
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതും അപകടങ്ങള്‍ക്ക് കാരണമാണ്.ഇവിടെത്തെ അപകട സാധ്യതയ്ക്ക് പരിഹാരം കാണാത്ത ദേശീയപാത അതോറിറ്റിയും നിരന്തരം അപകടമേഖലയായ ഇവിടെ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗതാഗത-മോട്ടോര്‍ വകുപ്പും പ്രതിസ്ഥാനത്താണ്.ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ദേശീയപാതാ നിര്‍മ്മാണം നടക്കുന്ന സംസ്ഥാനത്തെ വിവിധയിടങ്ങളിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തയ്യാറാകണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
News
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
സർക്കാർ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്-സെറ്റോതിരുവനന്തപുരം, 2024 ഡിസംബര്‍ 12ജീവനക്കാരുടേയും അദ്ധ്യാപകരുടേയും 65000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ച സരക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്(സെറ്റോ) സംസ്ഥാന ചെയര്‍മാര്‍ ചവറ ജയകുമാറും ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുല്‍ മജീദും അറിയിച്ചു.
6 ഗഡുക്കളിലായി 19% ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത്. 2019 ജൂലൈയില്‍ നടത്തിയ 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക ഇതേവരെ നല്‍കിയിട്ടില്ല. 5 വര്‍ഷമായി ലീവ് സറണ്ടര്‍ അനുവദിക്കുന്നില്ല. 2019 ലെ ശമ്പള പരിഷ്ക്കരണത്തിനു ശേഷം 5 വര്‍ഷം പിന്നിട്ടിട്ടും നാളിതുവരെ ശമ്പളം പരിഷ്ക്കരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പരിഷ്ക്കരിച്ച ശമ്പളം ലഭിക്കേണ്ടതാണ്. ഇനി എപ്പോഴെങ്കിലും കമ്മീഷനെ നിയമിച്ച് പരിഷ്ക്കരണം രണ്ടു വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭവന വായ്പാ പദ്ധതി അട്ടിമറിക്കപ്പെട്ടു. വീടു വയ്ക്കുവാന്‍ ജീവനക്കാര്‍ കൊള്ള പലിശ ഈടാക്കുന്ന ബാങ്കുകള്‍ക്ക് മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥയിലാണ്.
ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നഗരബത്ത കഴിഞ്ഞ ശമ്പളപരിഷ്ക്കരണ ഉത്തരവിലൂടെ കവര്‍ന്നെടുത്തു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാത്രം തുക പിടിച്ച് നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി ആകെ തകര്‍ച്ചയിലാണ്. ആശുപത്രികള്‍ മെഡിസെപ്പ് കാര്‍ഡുമായി എത്തുന്നവരെ നിരാകരിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ ആശുപത്രികള്‍ എല്ലാം ഈ പദ്ധതിയ്ക്ക് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമായി 30 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതിയില്‍ 800 ഓളം ആശുപത്രികള്‍ മാത്രമാണ് എം പാനല്‍ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളിലെത്തന്നെ എല്ലാ ചികിത്സയും ലഭ്യമാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോര്‍പ്പസ് ഫണ്ടിനത്തില്‍ പിരിച്ചെടുത്ത ഫണ്ട് എന്തു ചെയ്തു എന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പല ആശുപത്രികളും വിട്ടു നില്‍ക്കുകയാണ്. സര്‍ക്കാരിന്‍റെ പദ്ധതിയാണെന്നു പറയുമ്പോഴും മെഡിസെപ്പിനായി ഒരു രൂപ പോലും സര്‍ക്കാര്‍ വിഹിതമില്ലാത്തത് വിചിത്രമാണ്.
മെഡിക്കല്‍ റീ-ഇംപേഴ്സിനത്തില്‍ 300 കോടിയോളം ചെലവഴിച്ചിരുന്ന സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതിയെ അവഗണിക്കുന്നത് ദുരൂഹമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എട്ടരവര്‍ഷക്കാലമായി ജീവനക്കാരെ വഞ്ചിക്കുകയാണ്. ഇതിന്‍റെ പുന:പരിശോധനയ്ക്കായി വച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പോലും പുറത്ത് വിട്ടിട്ടില്ല. ഇതിനൊക്കെ പുറമേ പങ്കാളിത്ത പെന്‍ഷന്‍കാര്‍ അടച്ച വിഹിതത്തില്‍ നിന്നും 5700 കോടി രൂപ വായ്പയായി സര്‍ക്കാര്‍ കൈപ്പറ്റി. പങ്കാളിത്ത പെന്‍ഷനില്‍ നിന്നും പിന്‍മാറില്ലെന്ന സത്യവാഗ്മൂലം നല്‍കിയാണ് ഈ വായ്പ തരപ്പെടുത്തിയത്. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കാന്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നവര്‍ അതില്‍ നിന്നും പിന്‍മാറില്ലെന്ന് കരാര്‍ ഒപ്പിട്ടത് പരിഹാസ്യമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്കമല്ലാതെ ജീവനക്കാരുടെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നും അദ്ദേഹം അറിയിച്ചു. ജ
News
ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയവർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാതിയിലാണ് കിഡ്നാപ്പിംഗ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പ് വഴി ചാറ്റ് ചെയ്താണ് യുവാവിനെ പടമുകളിൽ വിളിച്ചു വരുത്തിയത്. പടമുകളിൽ വച്ച് മർദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകൾ ലാപ്പിലേക്ക് മാറ്റി. തുടർന്ന് ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതിയിൽ പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News12 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login