‘തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്ന് എസ് എഫ് ഐ ‘ ; കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി എ ഐ എസ് എഫ് വനിതാ നേതാവ്

കോട്ടയം: SFI നേതാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി AISF വനിതാ നേതാവ്. AISF സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവാണ് എംജി സര്‍വ്വകലാശാല ക്യാമ്ബസിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. യൂണിവേഴ്സിറ്റിയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ക്കിടെ ആണ് ഭീഷണി ഉണ്ടായത് എന്ന് നിമിഷ ആരോപിക്കുന്നു.
സംഘര്‍ഷത്തിനിടെ എസ്‌എഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉള്ള തെറിവിളി ആണ് നടത്തിയത്. ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതെന്ന് നിമിഷ ആരോപിക്കുന്നു.

തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാകുമെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി നിമിഷ രാജു പറയുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും നിമിഷ വ്യക്തമാക്കി. ക്യാമ്ബസുകള്‍ ജനാധിപത്യവല്‍ക്കരിക്കണം എന്നാണ് എസ്‌എഫ്‌ഐ പറയുന്നത്. ആര്‍എസ്‌എസിനെതിരെ സമാനമായ കുറ്റങ്ങള്‍ ആരോപിക്കാറുണ്ട്. അതേ എസ്‌എഫ്‌ഐ തന്നെ തനിക്കെതിരെ ഇത്തരത്തില്‍ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് നിമിഷ പറയുന്നു.

ഇന്ന് എംജി സര്‍വകലാശാല ക്യാമ്ബസില്‍ നടന്ന സംഘര്‍ഷത്തില്‍ നിമിഷ അടക്കം നാല് AISF നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നേരത്തെ ഒരുമിച്ച്‌ മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങള്‍ നടന്നു. ചര്‍ച്ചകളില്‍ എസ്‌എഫ്‌ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റക്കു മത്സരിക്കാന്‍ എഐഎസ്‌എഫ് തീരുമാനിച്ചതെന്ന് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്‌എഫ്‌ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് നിമിഷയുടെ ആക്ഷേപം.

Related posts

Leave a Comment