ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവി ഒഴിയുന്നെങ്കിൽ ഒഴിയട്ടെയെന്ന് എസ്എഫ്ഐ. ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു ആവശ്യപ്പെട്ടു.
ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകും. ഗവർണർ ചാൻസലറാകണമെന്ന് നിയമമില്ല. ഇക്കാര്യത്തിൽ നിയമസഭയാണ് തീരുമാനം എടുക്കേണ്ടതെന്നും സാനു പറഞ്ഞു.

Related posts

Leave a Comment