എസ്എഫ്ഐ അക്രമം ; എഐഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

കാലടി : എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് കാലടി സംസ്കൃത സർവ്വകലാശാല യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. എഐഎസ്എഫ് ദേശീയ കൗൺസിലിന്റെ ആഹ്വാന പ്രകാരം ദേശീയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് സംസ്കൃത സർവ്വകലാശായിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. സെനറ്റ് തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് മത്സരിച്ചതാണ് എസ്എഫ്ഐക്കാരെ പ്രകോപിതരാക്കിയത്. എഐഎസ്എഫ് വനിത നേതാവിനെതിരെയുള്ള ലൈംഗീക അതിക്രമങ്ങളും ജാതി അധിക്ഷേപവും എസ്എഫ്ഐ വ്യാജമാണെന്ന് പ്രസ്താവന നൽകിയെങ്കിലും പിന്നീട് തെളിവുകൾ ഓരോന്ന് പുറത്തായത്തോടെ എസ്എഫ്ഐ നേതാക്കൾ വെട്ടിലായിരിക്കുകയാണ്.
സംസ്കൃത സർവ്വകലാശാല ഗവേഷക വിദ്യാർത്ഥിയും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ എ എ സഹദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ അശോകൻ, ജോയിന്റ് സെക്രട്ടറിമാരായ നിമിഷ രാജു, ഋഷിരാജ് എന്നിവരെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്.
പ്രതിഷേധ പരിപാടിക്ക് എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് ഷംന, ഗോകുൽ ഹർഷൻ, ശ്രീഹരി, സുമി, വിനിഷ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment