യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ് എഫ് ഐ അക്രമം ; കെ എസ് യു പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും കെ എസ് യു പ്രവർത്തകർക്കുനേരെ എസ്എഫ്ഐ അക്രമം. കഴിഞ്ഞദിവസം നവാഗതരെ സ്വീകരിക്കുന്നതിന് വേണ്ടി കെഎസ്‌യു ചുവരെഴുത്ത് നടത്തിയിരുന്നു.ഇതിനുമുകളിൽ എസ്എഫ്ഐ ചുവന്ന കളർ മഷി ഒഴിക്കുകയും കെഎസ്‌യു പ്രചാരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും കെഎസ്‌യു പ്രവർത്തകർ പകൽ വിദ്യാർഥികളുടെ മുന്നിൽ വെച്ച് തന്നെ വീണ്ടും ചുവരെഴുത്ത് നടത്തുകയായിരുന്നു. ഇതിനു ശേഷമാണ് സംഘമായി എത്തിയ എസ്എഫ്ഐ ക്രിമിനലുകൾ കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചത്.ആക്രമണത്തിൽ കെഎസ്‌യു പ്രസിഡന്റ് അമലിനും യൂണിറ്റ് ഭാരവാഹി സെയ്താലിക്കും പരിക്കേറ്റു.ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment