പാലയാട് ക്യാമ്പസിൽ എസ്എഫ്ഐ അക്രമം; നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ എസ്എഫ്ഐ അക്രമം. നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഫർഹാൻ മുണ്ടേരി, മുർഷിദ്, ഹർഷ രാജ്, രാഗേഷ് ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. നിയമ പഠനകേന്ദ്രത്തിലാണ് ആദ്യം എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമായി മർദ്ദനമേറ്റ പ്രവർത്തകരെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Related posts

Leave a Comment