Kannur
തോട്ടട ഐടിഐയിൽ അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ; കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിന് ഗുരുതര പരിക്ക്; നട്ടെല്ലിന് പൊട്ടൽ
കണ്ണൂർ: തോട്ടട ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകാനെത്തിയ കെഎസ്‌യു നേതാക്കളെ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു. ക്യാമ്പസിനുള്ളിൽ പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിന് ഗുരുതര പരിക്ക്. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റ് അബോധാവസ്ഥയിലായ റിബിന് നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. അതേസമയം പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ഏതാനും വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിച്ചിരുന്നു. ക്യാമ്പസിനകത്ത് കെഎസ്‌യു പ്രവർത്തകർ പതാക ഉയർത്തിയതിൽ പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു കെട്ടിയ കൊടിമരം നശിപ്പിച്ചു. പിന്നീട് ക്രൂരമായ മർദ്ദനം അഴിച്ചു വിടുകയായിരുന്നു. കോളേജ് ഗേറ്റ് അടച്ചതിനു ശേഷം ക്യാമ്പസിനുള്ളിലും സംഘർഷമുണ്ടായി.ഐടിഐ യിലെത്തിയ കെഎസ്‌യു ജില്ല പ്രസിഡന്റ് എം. സി അതുൽ, വിജിൽ മോഹൻ, ഫർഹാൻ മുണ്ടേരിയെയും എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്‌തു. ഐടിഐ പ്രിൻസിപ്പാളിനെയും പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിൻ അർജ്ജുൻ കോറോം, രാഗേഷ് ബാലൻ ഉൾപ്പടെയുള്ള കെഎസ്‌യു നേതാക്കളെയും എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിച്ച ഈ അധ്യയനവർഷാരംഭം മുതൽ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂർ ഐടിഐയിലെ എസ്എഫ്ഐ അക്രമത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. നാളെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും.
Kannur
വിവാഹ വീട്ടില്‍ പടക്കം പൊട്ടിച്ചു: 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്രശ്‌നം
പാനൂര്‍ (കണ്ണൂര്‍): പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂര്‍ വിവാഹവീട്ടില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അയല്‍വീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്രശ്‌നം. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിവാഹം നടന്നത്. രാത്രി ബാന്‍ഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഏറെനേരം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ശരിയായി.
പിറ്റേന്ന് വൈകീട്ട് വീടിനടുത്തുള്ള വയലില്‍ വെച്ചാണ് പടക്കം പൊട്ടിച്ചത്. സാധാരണ പടക്കങ്ങളേക്കാള്‍ വന്‍ ശബ്ദമാണുണ്ടായതെന്നും ഇത് കേട്ട് കുഞ്ഞ് അനക്കമറ്റ് ആകെ കുഴഞ്ഞ നിലയിലായെന്നും വീട്ടുകാര്‍ പറഞ്ഞു. ആകെ ഭയന്നുവിറച്ച വീട്ടുകാര്‍ കുഞ്ഞിന്റെ കാല്‍ വെള്ളയില്‍ അടിച്ചപ്പോള്‍ കുറച്ച് കരഞ്ഞെങ്കിലും പിന്നീട് വീണ്ടും തളര്‍ന്ന് കിടന്നു. ഗര്‍ഭിണിയായ കുഞ്ഞിന്റെ മാതൃസഹോദരിക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
കുഞ്ഞിന് പ്രശ്‌നങ്ങളുണ്ടെന്നും ശബ്ദം കുറക്കണമെന്നും കല്യാണവീട്ടിലെത്തി ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ലത്രെ. നാലുദിവസമായി കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് അഷ്‌റഫ് കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Kannur
കെ.എം പ്രഭാകരനെ അനുസ്മരിച്ചു
ന്യൂമാഹി : ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പറും കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.എം പ്രഭാകരൻ്റെ 3 -ാം ചരമ വാർഷികം ന്യൂമാഹി മണ്ഡലം കമ്മിറ്റിയും മാഹി മേഖല കോൺഗ്രസ്സ് കമ്മിറ്റിയും സംയുക്തമായി ആചരിച്ചു. കെ.എം പ്രഭാകരന്റെ പെരുമുണ്ടേരിയിലെ വസതിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി നിർവ്വാഹക സമിതിയംഗം
വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വികെ അനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മാഹി മേഖല കോൺഗ്രസ്സ് നേതാവ് പി.പി വിനോദൻ, കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, മാഹി മേഖല കോൺഗ്രസ്സ് പ്രസിഡന്റ് കെ. മോഹനൻ, ജില്ല കോൺഗ്രസ്സ് കമ്മിറ്റി മെമ്പർ വി.സി പ്രസാദ്, ഐ.എൻ.ടി.യു.സി. നേതാവ് കെ ഹരീന്ദ്രൻ, കവിയൂർ രാജേന്ദ്രൻ തുടങ്ങിയവർ അനുസ്മരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഷാനു പുന്നോൽ സ്വാഗതവും എൻ.കെ സജീഷ് നന്ദിയും പറഞ്ഞു. അഡ്വ. സി ജി അരുൺ കെ ടി ഉല്ലാസ്, വി.കെ ശശി, എം.കെ പവിത്രൻ, നൗഫൽ കരിയാടൻ, ദേവരാജ് കുനിയിൽ
സുരേഷ് പൈക്കാട്ട് ശശികുമാർ ടി
ഫസൽ കിടാരൻ, കെ.എം പ്രഭാകരൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kannur
സ്‌കൂൾ ബസ് അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു
കണ്ണൂർ: സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ്. രാജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്ക്‌കാരം. സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടിലും പൊതുദർശനം ഉണ്ടായിരുന്നു.
അതേസമയം വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളിയിരുന്നു. ബസിൽ നടത്തിയ പരിശോധനയിൽ തകരാറില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ബസിൻ്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർ നിസാമുദ്ദീൻ രംഗത്തെത്തിയിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login