Connect with us
head

Ernakulam

ജാമ്യം റദ്ദാക്കി; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ വീണ്ടും ജയിലിലേക്ക്

Veekshanam

Published

on

കൊച്ചി: വധശ്രമക്കേസിൽ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം ഉൾപ്പടെ നാല്പ്പതിലധികം കേസുകളിൽ പ്രതിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പി.എം ആർഷോ.


2018-ൽ ഈരാറ്റുപേട്ട സ്വദേശിയായ അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ലംഘിച്ചതിനെ തുടർന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ജാമ്യം ജില്ലാക്കോടതി റദ്ദാക്കിയത്.

Advertisement
head

നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് പരീക്ഷ എഴുതാൻ ആര്‍ഷോയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷകനെതിരായ വധശ്രമക്കേസില്‍ ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കോടതി ജാമ്യം റദ്ദാക്കിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പിഎം ആർഷോ വധശ്രമ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതിനിടെയാണ് പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ  സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇതിന് പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ആർഷോ പോലീസിന് മുൻപാകെ കീഴടങ്ങിയത്. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.

Advertisement
head

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

Ernakulam

ഭക്ഷ്യവിഷബാധയേറ്റ കുടുംബനാഥൻ മരിച്ചു

Published

on

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജ്ജാണ് മരിച്ചത്. പറവൂർ മജ്‌ലീസ് ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോർജ്ജ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ചികിത്സ കഴിഞ്ഞ് മടങ്ങിയത്. ഇന്നലെ രാത്രി വീട്ടിൽ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബന്ധുക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകി. മൃതദേഹം കളമശേരി മെഡിക്കൽ കോളെജിലേക്കു മാറ്റി.
ഈ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് 68 പേർ ഈ മാസം 17നു ആശുപത്രിയിലെത്തിയിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ എത്തി ഹോട്ടൽ പൂട്ടിച്ചു.

രണ്ട് കുട്ടികളടക്കമുള്ളവർക്കാണ് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്.

Advertisement
head
Continue Reading

Ernakulam

ആശ്വാസകിരണം അപേക്ഷകൾ എത്രയും വേഗം തീർപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

Published

on

എറുണാകുളം: കിടപ്പുരോഗികളുടെയും മാനസിക – ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കന്നവർക്ക് ആശ്വാസകിരണം പദ്ധതി വഴി സാമൂഹിക സുരക്ഷാമിഷൻ നൽകുന്ന ധനസഹായത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

 സാമൂഹിക സുരക്ഷാമിഷൻ ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.


2018 മാർച്ച് വരെയുള്ള അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയതെന്ന് സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ  കമ്മീഷനെ അറിയിച്ചു.


 അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതു കാരണമാണ് യഥാസമയം ധനസഹായം  വിതരണം ചെയ്യാൻ കഴിയാത്തതെന്ന് സാമൂഹിക സുരക്ഷാ മിഷൻ കമ്മീഷനെ അറിയിച്ചു.


 പദ്ധതി പ്രകാരം നൽകിയിരുന്ന ധനസഹായം മുടക്കം കൂടാതെ യഥാസമയം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  തന്മയ നിയമ സഹായ കേന്ദ്രം സെക്രട്ടറി ജോജി മാത്യു സമർപ്പിച്ച പരാതിയിലാണ് നടപടി.
Continue Reading

Featured