Connect with us
,KIJU

Alappuzha

എസ്എഫ്ഐ നേതാക്കൾ പ്രതികളായ വ്യാജ സർട്ടിഫിക്കറ്റ് കേസ്‌; അബിൻ സി രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Avatar

Published

on

തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കൾ പ്രതികളായ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാംപ്രതി അബിൻ സി രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും പോലീസ്‌ ഇന്ന് കോടതിയിൽ സമർപ്പിക്കും. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിൽ നിഖിൽ തോമസിനെയും അബിൻ സി രാജിനെയും എത്തിച്ച് ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. സർട്ടിഫിക്കറ്റിന്റെ ഉറവിടം സംബന്ധിച്ച് വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന. ഏതാനും നാളായി ഈ സ്ഥാപനം അടഞ്ഞു കിടക്കുകയാണ്. 2 ലക്ഷം രൂപ കൈപ്പറ്റി നിഖിൽ തോമസിന് മാത്രമാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത് എന്നാണ് അബിൻ സി രാജിന്റെ മൊഴി. എന്നാൽ മൊഴി പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അബിൻ സി രാജ് മുഖേന പണം നൽകി കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Alappuzha

കര്‍ഷക രോഷം പിണറായി ഭരണത്തിന് ‘ബൈ’ പറയിക്കുമെന്ന്ചാണ്ടി ഉമ്മന്‍ എംഎല്‍എ

Published

on

ആലപ്പുഴ: നെല്‍കര്‍ഷകരുടേയും ക്ഷീരകര്‍ഷകരുടേയും അടുത്ത കാലത്തെ ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രൂക്ഷമായ കര്‍ഷക രോഷമാകും പിണറായി ഭരണത്തിന് ‘ബൈ’ പറയിക്കാന്‍ പോകുന്നതെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എപ്രഖ്യാപിച്ചു. കേന്ദ്രം നല്‍കിയ റെഡി പണം വകമാറ്റിയിട്ടാണ് കര്‍ഷകരെ ബാങ്ക് വായ്പാക്കുരുക്കില്‍ പെടുത്തിയത്. ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കൊടിക്കുന്നില്‍ സുരേഷ് എം പി ഭരണ സിരാകേന്ദ്രമായ മങ്കൊമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ നടത്തിയ ത്രിദിന ഉപവാസ സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാര്‍, കെ.പി.ശ്രീകുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട് എന്നിവര്‍ ചേര്‍ന്ന് നാരങ്ങാ നീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു . കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയില്‍ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published

on

ആലപ്പുഴ: ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.മണ്ണെണ്ണ ഒഴിച്ച് മകന്‍ മഹേഷിനെ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ(63) ശ്രമിച്ചു.വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും ആശുപതിയില്‍ എത്തിച്ചു.വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ശോഭയുടെ ഭര്‍ത്താവ് 4 വര്‍ഷം മുന്‍പു മരിച്ചു. ശോഭയും മഹേഷും മാത്രമാണു വീട്ടിലുണ്ടായിരുന്നത് കിടപ്പുമുറിയില്‍ വച്ചു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയെന്നാണു സംശയം. മഹേഷിനു മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.

Continue Reading

Featured