Featured
എസ്എഫ്ഐ വനിതാ നേതാവ് ഒളിവിൽ തന്നെ; പൊലീസ് ഇരുട്ടിൽ തപ്പുന്നു
കൊച്ചി: വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് ജോലിക്ക് ശ്രമിച്ച മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെയും പരീക്ഷാഫലത്തിൽ ക്രമക്കേട് നടത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെയും ഉള്ള അന്വേഷണങ്ങൾ മൂന്നുദിവസം പിന്നിട്ടിട്ടും എവിടെയും എത്തിയിട്ടില്ല. പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലെന്ന് ആരോപണം ശക്തമാണ്.
വിദ്യക്കെതിരെ കോളജ് പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളായിട്ടും തുടർ നടപടികൾ ഒന്നും ആയിട്ടില്ല. എസ്എഫ്ഐ- സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കെ വിദ്യയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനായി നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകളാണ് പുറത്ത് വന്നത്.
ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനുട്ട്സാണ് ഇന്നലെ പുറത്തുവന്നത്. ലിസ്റ്റിൽ പതിനഞ്ചാം പേരുകാരിയായാണ് വിദ്യയെ ഉൾപ്പെടുത്തിയത്. വിദ്യയടക്കം അഞ്ചു പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ സംവരണം പാലിച്ചില്ലെന്നാണ് രേഖകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. 2019 ഡിസംബർ 16 ന് ചേര്‍ന്ന കാലടി സർവ്വകലാശാല റിസർച്ച് കമ്മിറ്റി യോഗത്തിന്റെ മിനുട്സാണ് പുറത്ത് വന്നത്. അതേസമയം, വിദ്യക്കെതിരെ കാലടി സര്‍വകലാശാലയിലെ മലയാളം വിഭാഗം രംഗത്തെത്തി. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. നിലവിൽ പിഎച്ച്ഡി പ്രവേശന സംബന്ധിച്ച് സർവകലാശാല പരിശോധന നടത്തുന്നുണ്ട്.
ഇതിനിടെ, കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കോളജിൽ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. വ്യാജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജയ്സൺ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം വിദ്യക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, കെ.വിദ്യ കാലടി സംസ്കൃത സർവ്വകലാശാലയിലെ ഹോസ്റ്റലിൽ ഒളിവിൽ കഴിയുകയാണെന്ന് കെ.എസ്.യു ആരോപിച്ചു.
പ്രവർത്തകർ സർവകലാശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.. 2019ലെ പി.എച്ച്.ഡി പ്രവേശനം എസ്.സി സംവരണം അട്ടിമറിച്ചാണെന്നും, ആരോപണങ്ങൾ ഉയർന്ന് വന്നപ്പോൾ മുഖം രക്ഷിക്കാനായി വിദ്യയുടെ ഗൈഡ് സ്ഥാനം രാജി വച്ച ഡോ.ബിച്ചു എക്സ് മലയിലിനെ പോലുള്ള ഇടത് പക്ഷ അധ്യാപക സംഘടന നേതാക്കളുടെ പങ്കിനെ സംബന്ധിച്ചും, എസ്.സി സംവരണം അട്ടിമറിച്ച് പി.എച്ച്.ഡി നിയമനം നൽകാൻ നേതൃത്വം നൽകിയ അന്നത്തെ വൈസ് ചാൻസിലർ ഡോ. ധർമ്മ രാജ് അടാട്ടിൻ്റെയും എല്ലാം പങ്കിനെ സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Featured
ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യനായി ഇന്ത്യയുടെ ഡി. ഗുകേഷ്. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ് ഗുകേഷ് ലോകചാമ്പ്യനായത്. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് 18കാരനായ ഗുകേഷ്. ഇരുപത്തിരണ്ടാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ താരം ഗാരി കാസ്‌പറോവിന്റെ റെക്കോർഡ് ആണ് ഗുകേഷ് തകർത്തത്.
ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 3 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു. എന്നാൽ പതിനാലാം ഗെയിമിൽ ഗുകേഷ് ജയം പിടിക്കുകയായിരുന്നു.
Featured
ജനാധിപത്യ – ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്: വി.കെ അറിവഴഗൻ
രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ്. ഇതിനെ എതിർക്കുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുവാനുള്ള ശ്രമം രാജ്യത്ത് വില പോകില്ലെന്നും എഐസിസി സെക്രട്ടറി ഡോ.വി.കെ അറിവഴഗൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്നും അറിവഴഗൻ പറഞ്ഞു.
മിഷൻ – 2025 ഭാഗമായി ഡി സി സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ ഐ സി സി സെക്രട്ടറി. വാർഡ് കോൺഗ്രസ് കമ്മിറ്റികൾ ഡിസംബർ 20നകം പൂർത്തീകരിക്കുവാനും വൈദ്യുതി ചാർ്ജജ് വർദ്ധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും 17ന് നടത്തുവാനും യോഗം തീരുമാനിച്ചു. കെ. കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരണം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് – വാർ്ഡ് – മണ്ഡലം – ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർ്ച്ച് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.
ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം. എം നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Featured
കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News17 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login