Connect with us
48 birthday
top banner (1)

Featured

എസ്എഫ്ഐയെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം; തീപ്പന്തമായി ജ്വലിച്ചുയർന്ന് കെഎസ്‌യു

Avatar

Published

on

കൊച്ചി: എസ്എഫ്ഐ വരുത്തിവെക്കുന്ന വിനകൾ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളി വിട്ടുകൊണ്ടേയിരിക്കുകയാണ്. എസ്എഫ്ഐ എന്ന തങ്ങളുടെ വിദ്യാർത്ഥി സംഘടനയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് കേരളത്തിലെ സിപിഎം. സമീപകാലത്ത് എസ്എഫ്ഐ ഉൾപ്പെട്ടിട്ടുള്ള തട്ടിപ്പുകളും ക്രിമിനൽ പ്രവർത്തനങ്ങളും നിരവധിയാണ്. സംസ്ഥാന സെക്രട്ടറി തന്നെ പിടികിട്ടാപ്പുള്ളി ആയതും ദീർഘകാലം ജയിലിൽ കിടന്നതും പൊതുസമൂഹം ചർച്ച ചെയ്ത വിഷയങ്ങളാണ്. മുൻപും ഇപ്പോഴും വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തകർ സമരങ്ങളുമായും പ്രതിഷേധങ്ങളുമായും ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടുമെങ്കിലും അതിനപ്പുറത്തേക്ക് ക്രിമിനൽ സ്വഭാവംമുള്ള കേസുകളിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

എന്നാൽ തുടർന്നും സകല ക്രമക്കേടുകളുടെയും ഇങ്ങേയറ്റത്ത് എസ്എഫ്ഐ തൂങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ പോലും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പരീക്ഷ അട്ടിമറിയിൽ ഉൾപ്പെട്ടത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വമായിരുന്നു. അതാകട്ടെ പുറത്ത് വരുവാൻ ഉണ്ടായ സാഹചര്യം എസ്എഫ്ഐക്കാർ പരസ്പരം ഏറ്റുമുട്ടുകയും തുടർന്നുണ്ടായ കത്തിക്കുത്തലും ഒക്കെയാണ്.പിന്നാലെ പുറത്തുവന്നത് യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള ഏക സംഘടന ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തിക്കൊണ്ടിരുന്ന കിരാതമായ അക്രമത്തിന്റെ കഥകളാണ്.

Advertisement
inner ad

എസ്എഫ്ഐയുടെ ഫാസിസത്തിന് ഇരകളായ നിരവധി വിദ്യാർത്ഥികൾ സ്വന്തം അനുഭവങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലെത്തി. മാസങ്ങൾക്കു മുൻപാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ വിജയിച്ചതായി ഫലം പുറത്തേക്ക് വരുന്നത്. അതേ ദിവസം തന്നെയാണ് സംസ്ഥാന സെക്രട്ടറിയുടെ ഉറ്റ സുഹൃത്തും വനിത നേതാവും ആയിരുന്ന കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവം പുറത്തുവരുന്നത്. അതും കഴിഞ്ഞ് ആഴ്ചകൾക്കിപ്പുറം കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് പിടിയിലാകുന്നു.

തുടരെത്തുടരെ ഇത്തരം വിവാദങ്ങളിൽ എസ്എഫ്ഐ ഉൾപ്പെട്ടതോടെ സിപിഎം സംസ്ഥാന സെക്രട്ടറി ഇടപെട്ട് നേരെയാക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും അത് ഫലം കണ്ടിട്ടില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഗവൺമെന്റ് നടപ്പിലാക്കുന്ന വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളിൽ മൗനമാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ഈ കാലയളവിൽ എല്ലാം കേരളത്തിലെ തെരുവീഥികളിൽ വിദ്യാർഥിപക്ഷ പോരാട്ടങ്ങളുടെ ഉറച്ച ശബ്ദമായി മാറിയത് കെഎസ്‌യു ആയിരുന്നു.

Advertisement
inner ad

നിരന്തരം പോലീസ് അതിക്രമങ്ങളും നിയമനടപടികളും നേരിടുമ്പോഴും കെഎസ്‌യു സമരത്തിന്റെ പാതയിൽ നിലകൊള്ളുകയായിരുന്നു. ഈയടുത്ത് നടന്ന കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഉൾപ്പെടെ കെഎസ്‌യു മികച്ച വിജയമായിരുന്നു നേടിയത്. പല എസ്എഫ്ഐ കോട്ടകളും കെഎസ്‌യു തരംഗത്തിൽ കടപുഴകി വീണു. തൃശ്ശൂർ കേരളവർമ്മ കോളേജ് എസ്എഫ്ഐക്ക് കനത്ത പ്രഹരമായി മാറുകയായിരുന്നു. ശ്രീക്കുട്ടന്റെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ മനസ്സുകൾക്കെതിരായ കെ എസ് യു സമരവും ഹൈക്കോടതി നിരീക്ഷണവും പ്രതീക്ഷയാണ്.

Advertisement
inner ad

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

Published

on

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured