എസ്എഫ്ഐ ഗുണ്ടാവിളയാട്ടം ; നേതൃത്വം നൽകിയത് എ ഐ എസ് എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ; കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

ഇടുക്കി :കോളേജ് തുറന്ന ദിവസം തന്നെ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം.എസ്എഫ്ഐ പ്രവർത്തകർ
ജൂണിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തത് ചോദ്യം ചെയ്ത കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സജിൻ സെബിയെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു.സജിനെ ഇടുക്കിമെഡിക്കൽ കോളേജിൽ എത്തിച്ച കെ എസ് യു നേതാക്കളെ എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചകേസിൽ ഒന്നാം പ്രതിയായി ജാമ്യമില്ലാവകുപ്പ് പ്രകാരം ചുമത്തിയിരിക്കുന്ന ഒന്നാം പ്രതി ടോണി കുര്യാക്കോസ്ന്റെയും സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെയും സിപിഎം സംഘടനയിൽപ്പെട്ട ആശുപത്രി ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചു.സാരമായി പരിക്കേറ്റ കെ എസ് യു ബ്ലോക്ക്‌ പ്രസിഡന്റ്‌ ടോണി തേക്കിലക്കാട്ടിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെ എസ് യു ബ്ലോക്ക്‌ ജന.സെക്രട്ടറി ജെറിൻ ജോജോ,വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് അബിൻസ് ജോയ് എന്നിവർക്ക് മർദ്ദനമേറ്റു. പോലീസിന്റെ മുൻപിൽ വച്ചാണ് കെ എസ് യു നേതാക്കളെ തല്ലിചതച്ചത്.

Related posts

Leave a Comment