Connect with us
48 birthday
top banner (1)

Kerala

എസ്എഫ്ഐയുടെ ‘ഇൻതിഫാദ’ വേണ്ട; കലോൽസവത്തിന് പേര് വിലക്കി വൈസ് ചാൻസലർ

പ്രതിഷേധിക്കാനുളള വേദിയല്ല കലോൽസവം

Avatar

Published

on

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് വിസി രജിസ്ട്രാറോട് വിശദീകരണം തേടി. രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.
മാർച്ച് ഏഴു മുതലാണ് കലോൽസവം ആരംഭിക്കുന്നത്. സർവകലാശാല യൂണിയനാണ് പേര് നിശ്ചയിച്ചതെന്ന മറുപടിയാണ് രജിസ്ട്രാർക്ക് സ്റ്റുഡൻസ് സർവീസ് ഡയറക്ടറിൽനിന്നും സർവകലാശാല യൂണിയൻ ചെയർമാനിൽനിന്നും ലഭിച്ചത്. പലസ്തീനിലെ കുട്ടികള്‍ക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് ‘ഇൻതിഫാദ’ എന്ന പേരു നൽകിയതെന്നാണ് രജിസ്ട്രാർക്ക് സർവകലാശാല യൂണിയൻ ചെയർമാൻ നൽകിയ വിശദീകരണം. സ്റ്റുഡൻസ് സർവീസ് ഡയറക്ടറും പേരിനെ പിന്തുണച്ചു. യൂണിയന് പേരു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടർ വിശദീകരിച്ചു.
ഈ ന്യായീകരണങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് രജിസ്ട്രാർക്ക് നൽകിയ കത്തിൽ വിസി വ്യക്തമാക്കി. കലോത്സവം സംഘടിപ്പിക്കുന്നത് പ്രതിഷേധിക്കാനല്ല. വിദ്യാർഥികൾക്കിടയിൽ ഐക്യം വർധിപ്പിക്കാനാണ്. സ്റ്റുഡൻസ് യൂണിയൻ വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബാധിക്കുന്ന തെറ്റായ പേരാണ് തിരഞ്ഞെടുത്തത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലും ക്യാംപസിന്റെ ഐക്യവും സമാധാനവും തകർക്കുന്ന തരത്തിലും ആവിഷ്കാര സ്വാതന്ത്യം ഉപയോഗിക്കാൻ പാടില്ല. ചില ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി കലോത്സവത്തെ മാറ്റാനാകില്ല. കലയും സംസ്കാരവും വളർത്താനുള്ള വേദികളാകണം ഇതെന്നും വിസി രജിസ്ട്രാറെ അറിയിച്ചു.

Kerala

ഉപതെരഞ്ഞെടുപ്പ്: വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

Published

on

വയനാട് /ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തന്നെ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ 6 സ്ഥാനാർത്ഥികളും ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിൽ 16 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്.

വയനാട്ടിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

Advertisement
inner ad

ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌.180 പോളിങ് ബൂത്തുകളിൽ മൂന്ന്‌ ഓക്‌സിലറി ബൂത്തുകളുണ്ട്‌. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്‌. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്‌. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെട്ടത്. സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും. ഇരു മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാണ്

Advertisement
inner ad
Continue Reading

Kerala

ആവേശക്കൊടുമുടിയേറി യുഡിഎസ്എഫ് ബുള്ളറ്റ് റൈഡ്

Published

on

പാലക്കാട്‌: അവകാശ പോരാട്ടങ്ങളുടെ ഇന്നലെകൾ നൽകിയ ഊർജ്ജത്തോടെ വിദ്യാർഥി സംഘടന രാഷ്ട്രീയത്തിൽ തുടങ്ങി യുവജന രാഷ്ട്രീയത്തിലൂടെ തിളങ്ങിനിൽക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് റൈഡ് സംഘടിപ്പിച്ചു. കോട്ടമൈതാനിയിൽ നിന്നുമാണ് ബുള്ളറ്റ് റൈഡ് ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. യുഡിഎസ്എഫ് നേതാക്കളായ നിഖിൽ കണ്ണാടി, ഹംസ, ആൻ സെബാസ്റ്റ്യൻ, ഗൗജ വിജയകുമാരൻ, അജാസ് കുഴൽമന്ദം, അൻസിൽ, ആഷിഫ്, സ്മിജ രാജൻ, ഗോപൻ പൂക്കാടൻ, ആകാശ് കുഴൽമന്ദം, അമൽ കണ്ണാടി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Kerala

രാഹുലിന് വേണ്ടി വോട്ട് തേടി ഇന്ത്യൻ നാഷണൽവ്യാപാരി വ്യവസായി കോൺഗ്രസ്

Published

on

പാലക്കാട്‌: യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ട് അഭ്യർത്ഥനയുമായി ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്. സംസ്ഥാനത്തെ വ്യാപാര മേഖലയെ തകർക്കുവാൻ കൂട്ടുനിൽക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ കൃത്യമായ ക്യാമ്പയിൻ ഉയർത്തിയുള്ള ലഘുലേഖ വിതരണം ഉൾപ്പെടെ നടത്തി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ വ്യാപാരികളിൽ നിന്നും യൂസർഫിയായി മാസം 300 രൂപ വീതമാണ് വാങ്ങിക്കുന്നത് കേരളത്തിൽ ഒരു നഗരസഭയിലും വാങ്ങിക്കാത്ത ഉയർന്ന ഫീസ് ആണ് പാലക്കാട് നഗരസഭ വാങ്ങിക്കുന്നത്. ഇതിനെതിരെ നഗരത്തിലെ വ്യാപാരികൾ മറുപടി പറയുമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാസ് മുൻഷി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച ക്യാമ്പയിൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. എംപിമാരായ വി കെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് സംസ്ഥാന പ്രസിഡന്റ് അശോക് പാളയം അബ്ദുൽ മുത്തലിബ്, സി. ചന്ദ്രൻ, വി ബാബുരാജ്, വേണുഗോപാൽ, സുധാകരൻ പ്ലാക്കാട് വിജി ദീപേഷ്, കെ ആർ ശരരാജ്, ജലാൽ തങ്ങൾ, ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു

Continue Reading

Featured