സിലബസിൽ സവർക്കറെ ഉൾപ്പെടുത്തിയത് പിന്തുണച്ച് എസ്എഫ്ഐ ; വെളിവാകുന്നത് രാഷ്ട്രീയ നിലപാട് ഇല്ലായ്മ

കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്‍. വിമര്‍ശനാത്മകമായി സവര്‍ക്കറേയും പഠിക്കണം, ജെഎന്‍യും സര്‍വ്വകലാശാലയില്‍ പോലും ഗോള്‍വാക്കറെ പഠിപ്പിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസ്സന്‍ നിലപാട് അറിയിച്ചു. എന്നാൽ രാജ്യത്തെ മറ്റു സർവകലാശാലകളിൽ സവർക്കറെ പാഠഭാഗങ്ങളിൽ ഉള്പ്പെടുത്തിയപ്പോൾ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നവരാണ് എസ്എഫ്ഐ. അന്ന് സ്വീകരിച്ചിരുന്ന നിലപാടുകൾ ഇപ്പോൾ എസ്എഫ്ഐ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്.

Related posts

Leave a Comment