Connect with us
inner ad

Featured

തട്ടിപ്പും വെട്ടിപ്പും എസ്എഫ്ഐയും

Avatar

Published

on

ആദർശ് മുക്കട

തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പര്യായമായി എസ്എഫ്ഐ നിറഞ്ഞുനിൽക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സംഭവവികാസങ്ങൾ. ഗുരുതരമായ രണ്ട് ക്രമക്കേടുകൾ ഒരു ദിവസം തന്നെയാണ് പുറത്തേക്ക് വന്നത്. സിപിഐഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ സംസ്ഥാനത്തെ പരമോന്നത പദവിയാണ് സംസ്ഥാന സെക്രട്ടറിയെന്നത്. നിലവിൽ സംസ്ഥാന സെക്രട്ടറിയായി തുടരുന്ന പി എം ആർഷോ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടതായിരുന്നു ഒന്നാമത്തെ വിവാദം. കാലടി സർവകലാശാല മുൻ വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ വനിതാ നേതാവുമായ കെ വിദ്യ താൽക്കാലിക അധ്യാപക പ്രവേശനത്തിനുവേണ്ടി വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചതായിരുന്നു രണ്ടാമത്തെ വിവാദം. പി എം ആർഷോ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കളുമായി ആഴത്തിൽ അടുപ്പമുള്ള വ്യക്തിയാണ് കെ വിദ്യ. പയ്യന്നൂർ കോളേജിലും, തുടർന്ന് പഠിച്ച മഹാരാജാസിലും, കാലടി സർവകലാശാലയിലും എല്ലാം എസ്എഫ്ഐയുടെ നേതൃത്വത്തിൽ സജീവമായിരുന്നു പ്രതിസ്ഥാനത്തുള്ള വനിതാ നേതാവ്. പയ്യന്നൂർ കോളേജിൽ മുമ്പ് വിദ്യാർത്ഥിനിയായിരിക്കെ ഇന്റെർണൽ മാർക്കുമായി ബന്ധപ്പെട്ട് അധ്യാപികയുമായി വിദ്യ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് അധ്യാപികയുടെ കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തുകയും ഇതിന് പിന്നിൽ വിദ്യ ഉൾപ്പെടെയുള്ള എസ്എഫ്ഐക്കാർ ആണെന്ന ആരോപണവും ഉയർന്നിരുന്നു. അന്വേഷണം പിന്നീട് പോലീസ് അട്ടിമറിക്കുകയായിരുന്നു. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തുടക്കത്തിൽ അദ്ദേഹം ഉയർത്തിക്കാട്ടിയ എല്ലാ വാദങ്ങളെയും തള്ളി കോളേജ് പ്രിൻസിപ്പൽ രംഗത്ത് വന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ നിലപാട് മാറ്റി ആർഷോയ്ക്ക് അനുകൂലമായ തരത്തിലുള്ള പ്രതികരണം പ്രിൻസിപ്പലിന് നടത്തേണ്ടി വന്നു. പ്രിൻസിപ്പലിന് ഉണ്ടായ മനം മാറ്റത്തിന് പിന്നിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവിനെ തൊട്ടതിലുള്ള ചൊരുക്ക് ആണെന്ന് ആർക്കാണ് മനസ്സിലാകാത്തത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ആർഷോയുടെ മേൽ ഉയർന്ന ആരോപണങ്ങളെ തള്ളിയത് പോലെ ഒട്ടും എളുപ്പമായിരുന്നില്ല വിദ്യക്കുമേൽ ഉണ്ടായ ആരോപണങ്ങളെ തള്ളുന്നത്. വിദ്യയ്ക്ക് വേണ്ടി വാദിക്കുവാൻ ഒരു കച്ചിത്തുരുമ്പുപോലും ഇല്ലായിരുന്നു. എല്ലാ തെളിവുകളും എതിരായി വന്നപ്പോൾ വിദ്യയെ തള്ളുക മാത്രമായിരുന്നു സിപിഎമ്മിനും എസ്എഫ്ഐക്കും മുന്നിൽ ഉണ്ടായിരുന്ന ഏക പോംവഴി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനിൽ തുടങ്ങി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പെടെ സൈബർ സഖാക്കൾ വരെ വിദ്യയും എസ്എഫ്ഐയും തമ്മിൽ യാതൊരു പുലബന്ധവുമില്ലെന്ന മട്ടിലാണ് പ്രതികരണങ്ങൾ നടത്തിയത്. സിപിഎമ്മിന്റെ വനിതാ പോരാളിയെന്ന് അവർ പറയപ്പെടുന്ന പി കെ ശ്രീമതിയാകട്ടെ ‘എന്നാലുമെന്റെ വിദ്യേ’ എന്നൊരു നടുക്കം രേഖപ്പെടുത്തി. ‘തട്ടിപ്പൊക്കെ നടത്തുമ്പോൾ അല്പം സ്വല്പം ജാഗ്രത കൂടി വേണമായിരുന്നു’ എന്ന അർത്ഥത്തിൽ ആയിരുന്നു ആ നീട്ടിയുള്ള ‘വിദ്യേ’ വിളിയെന്ന് അർത്ഥം കണ്ടെത്തുന്നവരും ഉണ്ട്. എം ബി രാജേഷും ഇ പി ജയരാജനുമെല്ലാം നടത്തിയ പ്രതികരണങ്ങൾ ലക്ഷക്കണക്കിന് എസ്എഫ്ഐക്കാരിൽ ഒരാൾ മാത്രമാണ് വിദ്യ എന്നതായിരുന്നു. ഭരണത്തിന്റെ തണലിൽ നിന്നുകൊണ്ട് നടത്തുന്ന നിരവധിയാർന്ന ക്രമക്കേടുകളിൽ പുറത്തേക്ക് വരുന്ന ചിലത് മാത്രമാണ് ഇതെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്. അട്ടപ്പാടി കോളജിലെ താൽക്കാലിക അധ്യാപക പ്രവേശനത്തിന് ശ്രമിച്ചപ്പോഴായിരുന്നു വിദ്യയെ കയ്യോടെ പിടികൂടുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രശ്‌സതമായ ഒരു കോളേജിന്റെ സീലും ലെറ്റർ പാഡുമെല്ലാം വനിതാ സഖാവ് തന്നെ നിർമ്മിച്ചതാണത്രേ. സഖാവിന്റെ ചെയ്തിയ്ക്ക് പിന്നാലെ പോയപ്പോഴല്ലേ ഒട്ടേറെ ക്രമക്കേടുകൾ വേറെയും പുറത്തുവരുന്നത്.

സമീപകാല ചരിത്രം പരിശോധിച്ചാൽ എണ്ണമറ്റ ക്രമക്കേടുകൾ എസ്എഫ്ഐ വേറെയും നടത്തിയിട്ടുണ്ട്. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഏറെ പ്രതീക്ഷയോടെ കാണുന്ന ഭരണഘടന സ്ഥാപനമാണ് പി എസ് സി. രാത്രികൾ പകലുകളാക്കി കഷ്ടപ്പെട്ട് പഠിച്ച് ഒരു സർക്കാർ തൊഴിലിനു വേണ്ടി പരിശ്രമിക്കുന്ന നിരവധിപേരുണ്ട്. അവരെല്ലാം പി എസ് സി യുടെ സുതാര്യതയിൽ വിശ്വസിച്ചിരുന്നു. യുഡിഎഫ് ഭരണമുള്ളപ്പോൾ സർക്കാരിനെതിരായ കലാപങ്ങൾ സൃഷ്ടിക്കുന്നതിൽ ഗുണ്ടാത്തവളമായി സിപിഐഎം ഉപയോഗിക്കാറുള്ള യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ പരസ്പരം തല്ലി ഒരാൾക്ക് കുത്തേറ്റപ്പോഴാണ് അതിന് ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിൽ പി എസ് സി പരീക്ഷ അട്ടിമറി പുറംലോകത്തേക്ക് എത്തുന്നത്. യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് ഭാരവാഹികളായ ശിവ രഞ്ജിത്തും നസീമും കയറിക്കൂടിയത് പി എസ് സിയുടെ ഒന്നും ഏഴും റാങ്കുകളിൽ ആയിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും സുതാര്യമായതും കുറ്റമറ്റതുമായ സംവിധാനത്തെ നോക്കുകുത്തിയാക്കി, തൊഴിലഹിതരായ ചെറുപ്പക്കാരെ വിഡ്ഢികളാക്കി സർക്കാരിന്റെ തണലിൽ നിന്നുകൊണ്ടാണ് ഇരുവരും ക്രമക്കേട് നടത്തിയത്. തൊഴിലില്ലായ്മയ്ക്കെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും ഘോരം ഘോരം സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പും ഉള്ളിലിരിപ്പും അന്ന് പൊതുസമൂഹം അറിഞ്ഞതാണ്. മുമ്പ് തിരുവനന്തപുരം നഗരത്തിൽ ഉദ്യോഗസ്ഥനെ മർദ്ദിച്ചപ്പോഴും നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടും അന്നൊക്കെ സംരക്ഷണം തീർത്ത സിപിഎമ്മിന് ഒടുവിൽ ശിവരഞ്ജിത്തിനെയും നസീമിനെയും തള്ളി പറയേണ്ട സ്ഥിതിയുണ്ടായി. എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും ലഭിക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടവും പറയാറുള്ള വിപ്ലവ സിംഹങ്ങൾക്കെല്ലാം അന്ന് തികഞ്ഞ മൗനമായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ആഴ്ചകൾക്ക് മുമ്പ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ പോലും നൽകാത്ത വിദ്യാർത്ഥി നേതാവ് വൈശാഖിന്റെ പേരാണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുടെ സ്ഥാനത്ത് എഴുതി പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് അയച്ചിരുന്നത്. മത്സരിച്ചു വിജയിച്ചിരുന്ന പെൺകുട്ടിയുടെ പേര് വെട്ടി മാറ്റിയായിരുന്നു ഏരിയ സെക്രട്ടറിയുടെ പേര് ഉൾപ്പെടുത്തിയത്. നടക്കാനിരുന്ന യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം ആയിരുന്നു വൈശാഖിലൂടെ എസ്എഫ്ഐ ലക്ഷ്യം വച്ചത്. കൊടിയിൽ നീളത്തിൽ എഴുതി വച്ചിരിക്കുന്ന ജനാധിപത്യം എന്ന വാക്കിനോട് ലവലേശം പോലും കൂറ് പുലർത്താത്ത എസ്എഫ്ഐയുടെ തനിനിറമാണ് ഇതിലൂടെ പ്രകടമായത്.ജനാധിപത്യത്തിന്റെയും പുരോഗമനവാദത്തിന്റെയും സ്ത്രീപക്ഷതയുടെയും സർഗ്ഗ- സമരാത്മകതയുടെയും മൊത്തക്കച്ചവടക്കാരെന്ന ലേബൽ കൃത്രിമമായി സൃഷ്ടിച്ച് ആ പുകമറയിൽ നിന്നുകൊണ്ട് ഭരണത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പരമാവധി തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ് കുട്ടി സഖാക്കൾ. എഴുതാത്ത പരീക്ഷ പാസായെന്ന ആരോപണം നേരിടുന്ന സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇടതുപക്ഷ വിദ്യാർത്ഥി സംഘടന തന്നെയായ എഐഎസ്എഫിന്റെ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആരോപണ വിധേയനാണെന്ന കാര്യം വിസ്മരിച്ചുപോകരുത്. നിയമവാഴ്ച നടപ്പിലാക്കേണ്ട ഭരണകൂടം അത് ചെയ്യാതെ വന്നപ്പോൾ നീതിപീഠത്തിന് ഇടപെടേണ്ടി വന്നതും ഈ മഹാന്റെ കാര്യത്തിലാണ്. കൊലപാതക ശ്രമത്തിൽ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുമ്പോഴും പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് ആർഷോ ഉണ്ടായിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് പിന്നീട് ജയിലിൽ ആകുന്നത്.

തുടർച്ചയായി കൊള്ളരുതായ്മകൾ ചെയ്ത് പൊതുസമൂഹത്തിൽ ചോദ്യചിഹ്നമായി മാറുന്ന എല്ലാ ഘട്ടത്തിലും എസ്എഫ്ഐ അതിന്റെ ബാധ്യത മാധ്യമങ്ങൾക്ക് മേൽ ചാരാറാണ് പതിവ്. ഇത്തവണയും മാധ്യമ ഗൂഢാലോചനയാണ് മാർക്ക് ലിസ്റ്റ് വിവാദത്തിലും വ്യാജ രേഖ ചമയ്ക്കലിലും ഉണ്ടായതെന്നാണ് എസ്എഫ്ഐയുടെ ഭാഷ്യം. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്നതല്ല വസ്തുതകൾ. സിപിഎം വരയ്ക്കുന്ന വരയ്ക്കുള്ളിൽ നിന്നുകൊണ്ട് അഭിപ്രായങ്ങൾ പറയാറുള്ള സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും സഖാക്കളും കണ്ണടച്ചിരിക്കുന്നത് കൊണ്ടു മാത്രം ലോകം ഇരുട്ടിലാകുന്നില്ല. വഴിവിട്ട നിങ്ങളുടെ എല്ലാ ചെയ്തികളെയും പൊതുസമൂഹം നോക്കിക്കാണുന്നുണ്ട്. ന്യായീകരണ തിലകങ്ങൾ എത്രകണ്ട് ന്യായീകരിച്ചാലും വെള്ളപൂശുവാനാകില്ല. ഇതൊക്കെയും വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക കോടതി കയറും; തെറ്റുകളുടെ കൂമ്പാരം, യുഡിഎഫ് വീണ്ടും പരാതി നൽകി

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച നാമനിർദേശപത്രിക കോടതി കയറും. നാമനിർദേശ പത്രികയിലെ തെറ്റായ വിവരങ്ങളും രേഖകളും സംബന്ധിച്ച് പരാതി നൽകിയിട്ടും അത് പരിഗണിക്കാതെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചതിനെതിരെയുള്ള നിയമപോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബിജെപി നേതാവിന്റെ പത്രിക തള്ളാനുള്ള ധൈര്യമില്ലാത്തതിനാലാണോ വരണാധികാരി രാജീവ് ചന്ദ്രശേഖറിന് അനുകൂലമായി തീരുമാനമെടുത്തതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ തെറ്റുപറയാനാവില്ലെന്ന് ഡോ. ശശി തരൂർ എംപി പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവിടെ നിന്ന് നീതി ലഭ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും ശശി തരൂർ വ്യക്തമാക്കി.
അതേസമയം, നാമനിർദേശ പത്രികയിലെ ഗുരുതര പിഴവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മത്സരിക്കുന്ന സംസ്ഥാനത്തിന്റെ പേരും ലോക്‌സഭാ സീറ്റിന്റെ പേരും എഴുതേണ്ട സ്ഥലത്ത് ബെംഗളൂരുവിലെ വിലാസമാണ്‌ നൽകിയിരിക്കുന്നത്.
സത്യവാങ്‌മൂലത്തിന്റെ 16–ാം പേജിലെ (പാർട്ട്-ബി) മൂന്നാം കോളത്തിലാണ്‌ ഈ പിശക്‌. മണ്ഡലത്തിന്റെ നമ്പർ, പേര്‌, സംസ്ഥാനം എന്നിവ എഴുതാൻ പറഞ്ഞിരിക്കുന്ന കോളത്തിൽ കർണാടക നിയമസഭാ മണ്ഡലം എന്നാണുള്ളത്‌. ലോക്സഭയിലേക്കുള്ള നാമനിർദേശം എന്നതിനു പകരം അനക്‌സ്‌ ഒന്നിലും അനക്‌സ്‌ ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം 2024 എന്നാണുള്ളത്‌. സത്യവാങ്‌മൂലത്തിന്റെ ഒന്നാം പേജിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. പിഴവുകൾ കണ്ടെത്താതെയാണ് നാമനിർദേശ പത്രിക സ്വീകരിച്ചതെന്നാണ് ആക്ഷേപം.
നാമനിർദേശ പത്രിക സ്വീകരിച്ചെങ്കിലും കോടതി മുഖേന വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്യാം.  
നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജഡിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ മൽസരിക്കുന്നതിൽ നിന്നും അയോഗ്യത കൽപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.

Continue Reading

Featured