മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ SFI ഗുണ്ടായിസം ; KSU പ്രവർത്തകന് ക്രൂരമർദ്ദനം

എറണാകുളം : മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ ഇന്നലെ അർധരാത്രി കെ.എസ്.യു പ്രവർത്തകന് ക്രൂരമർദനം. മൂന്നാം വർഷ വിദ്യാർത്ഥി നിയാസിനെ ഗുരുതരമായ പരിക്കുകളോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് നിയാസിന്റെ
മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട് . SFI യൂണിറ്റ് സെക്രട്ടറിയുടെയും ഒന്നാം വർഷ വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് നിയാസിനെ മർദ്ദിച്ചത്.
മഹാരാജാസ് യൂണിറ്റ് കമ്മിറ്റി മെമ്പറും യൂണിറ്റ് മീഡിയാ കോഡിനേറ്ററുമാണ് നിയാസ് . കഴിഞ്ഞ ദിവസങ്ങളിൽ കോളേജിലെ വിവിധ സ്പോർട്സ് ടീമുകൾക്ക് വേണ്ട ജഴ്സികൾ കെ.എസ് യു യൂണിറ്റ് കമ്മിറ്റി സ്പോൺസർ ചെയ്തിരുന്നു. സജീവമായ സംഘടനാ പ്രവർത്തനം നടത്തുന്നതിലുളള വിരോധത്തിന്റെ ഭാഗമായാണ് എസ്.എഫ്.ഐ അക്രമമെന്ന് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. കലാലയങ്ങളിൽ അക്രമങ്ങൾ അവസാനിപ്പിക്കാൻ SFI തയ്യാറാവണമെന്നും KSU ആവശ്യപ്പെട്ടു.

Related posts

Leave a Comment