ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐ ക്കാരും ഏറ്റുമുട്ടി ; രണ്ടു പേർക്ക് ഗുരുതര പരിക്ക്

ഡി.വൈ.എഫ്.ഐക്കാരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു പേര്‍ക്ക് പരിക്ക്. പത്തനംതിട്ട പൂങ്കാവില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഡി.വൈ.എഫ്.ഐയുടെ നിലവിലെ ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലുള്ളവരും എസ്.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെട്ട സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു പേരുടെ തലയ്ക്കാണ് മുറിവ്. പരിക്കേറ്റ എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റി അംഗം ജിഷ്ണു, സഹോദരന്‍ വിഷ്ണു, ഹരി എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment