എസ്എഫ്ഐ നാടകം പൊളിഞ്ഞു ; സംസ്ഥാന കമ്മിറ്റി അംഗത്തെ തള്ളിത്താഴെയിട്ടത് സഹപ്രവർത്തകർ തന്നെ ; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള സർവകലാശാല സെനറ്റ് അംഗവും രക്തസാക്ഷി അജയ് പ്രസാദിന്റെ സഹോദരിയുമായ ആര്യയെ ആക്രമിച്ചതായി വ്യാപക പ്രചരണം നടത്തിയിരുന്നു.എന്നാൽ സംഘർഷത്തിനിടയിലേക്ക് കടന്നുവന്ന ആര്യയെ എസ്എഫ്ഐ പ്രവർത്തകർ തന്നെ തള്ളി താഴെ ഇടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഇതോടെ എസ്എഫ്ഐ ഉയർത്തിക്കാട്ടിയ വ്യാജ പ്രചരണം പൊളിഞ്ഞിരിക്കുകയാണ്.വ്യാജ പ്രചരണം ഏറ്റെടുത്തു ഒട്ടേറെ സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കൾ രംഗത്തുവന്നിരുന്നു. സംസ്ഥാനവ്യാപകമായി എസ് എഫ് ഐ പ്രതിഷേധദിനവും ആചരിച്ചിരുന്നു.

Related posts

Leave a Comment