Connect with us
head

Kerala

തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ എസ്എഫ്ഐ ; അടൂർ ഐഎച്ച്ആർഡി കോളേജിൽ പരീക്ഷ തടഞ്ഞു

മണികണ്ഠൻ കെ പേരലി

Published

on

പത്തനംതിട്ട: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്ത്. പത്തനംതിട്ട അടൂർ ഐഎച്ച്ആർഡി കോളേജിലാണ് എസ്എഫ്ഐ പ്രവർത്തകർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സമരവുമായി രംഗത്തെത്തിയത്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് സമരം. കോളേജിൽ പരീക്ഷ തടസപ്പെടുത്തി, ക്ലാസ് മുറികളിൽ നിന്നും വിദ്യാർത്ഥികളെ സമരക്കാർ ഇറക്കിവിട്ടു. തുടർന്ന് വനിതാ പ്രിൻസിപ്പലിന്റെ കോലം ഗേറ്റിനു മുന്നിൽ തൂക്കിയിട്ടു.

കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിയിരുന്നു. എഐഎസ്എഫ് നേതൃത്വത്തിലുള്ള പാനലാണ്  കോളേജിൽ ജയിച്ചത്. ഇതിന് പിന്നാലെയാണ് സമരം.

Advertisement
head

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നാരോപിച്ച എസ്.എഫ്.ഐ പ്രവർത്തകർ വനിതാ പ്രിൻസിപ്പലിന്റെ റൂമിലേക്ക് അതിക്രമിച്ചു കടന്ന് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു എസ്എഫ്ഐയുടെ ആവശ്യം. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Advertisement
head

Kerala

ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലെ; സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

Published

on


തിരുവനന്തപുരം: പുതിയ ബജറ്റ് നിയമസഭയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. സാധാരണക്കാരന്റെ കീശ കീറുന്ന നടുവൊടിക്കുന്ന ഒന്നായിട്ടാണ് പൊതുവെ ബജറ്റ് വിലയിരുത്തപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് തീ വിലയാണ് കമ്പോളത്തിൽ. അതിന്റെ ഒപ്പമാണ് പെട്രോളും ഡീസലും പൊള്ളിക്കാൻ പോകുന്നത്. രണ്ട് രൂപ അധിക സെസ് ആണ് പെട്രോളിനും ഡീസലിനും കൂട്ടുന്നത്. കുടിയന്മാരെയും സർക്കാർ വെറുതെ വിട്ടില്ല…..മദ്യത്തിനും കൂട്ടി വില. 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് മദ്യപന്മാരെ ധനമന്ത്രി ഞെട്ടിച്ചത്.
മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടിയത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു അധിക ഭാരവും കൂടി തലയിൽ കെട്ടി ഏല്പിച്ചിരിക്കുകയാണ്. പല മേഖലയിലും കുതിച്ച് ചാട്ടം എന്ന് മന്ത്രി പറയുമ്പോഴും ഇവിടെ ജനങ്ങൾ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് കൂപ്പ് കുത്തുകയാണ് എന്ന് ധനമന്ത്രിയും സർക്കാരും അറിയുന്നുണ്ടോ ആവോ? ഫ്ലാറ്റ്, കാർ എന്നിവയുടെ വിലയേറും, വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. പോക്കറ്റ് കാലിയായ സർക്കാർ ജനങ്ങളെ പിഴിഞ്ഞ്‍ കീശ നറയ്ക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

Continue Reading

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured