Connect with us
48 birthday
top banner (1)

Kerala

എസ്എഫ്ഐ ആൾമാറാട്ടം കലാലയ യൂണിയനുകളുടെ
വിശ്വാസ്യത തകർത്തു: അഡ്വ. പി ജർമിയാസ്

Avatar

Published

on

കൊല്ലം : കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അനഘയെ മാറ്റി ആൾമാറാട്ടത്തിലൂടെ എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേര് എഴുതിച്ചേർത്തു സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന്റെയും സെനറ്റ് തെരഞ്ഞെടുപ്പിന്റെയും എലക്ടറൽ റോൾ പ്രസിദ്ധീകരിച്ചത് കലാലയ യൂണിയൻ തിരഞ്ഞെടുപ്പുകളുടെയും സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പുകളുടെയും സെനറ്റ് ഇലക്ഷന്റെയും സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിന്റെയും വിശ്വാസ്യതയെ പൂർണ്ണമായും തകർക്കുന്നതാണെന്ന് കെപിസിസി സെക്രട്ടറി പി ജർമിയാസ് പറഞ്ഞു.
വിദ്യാർത്ഥികളുടെ ജനാധിപത്യത്തിന്റെ പരിശീലന കളരികളായ കലാലയ യൂണിയനുകളുടെയും സർവ്വകലാശാല യൂണിയനുകളുടെയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 സെനറ്റ് മെമ്പേഴ്സിൻറെയും വിദ്യാർത്ഥി പ്രതിനിധികളായ സെനറ്റ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന സിൻഡിക്കേറ്റിലെ ഏക വിദ്യാർത്ഥി പ്രതിനിധിയുടെയും തെരഞ്ഞെടുപ്പ് ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ജർമിയാസ് ചൂണ്ടിക്കാട്ടി.
എസ്എഫ്ഐ വിദ്യാലയങ്ങളെ കലാപ ഭൂമിയാക്കി മാറ്റിയത് കൊണ്ടാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഹൈക്കോടതി നിരോധിച്ചത്. സർവ്വകലാശാല യൂണിയൻ ചെയർമാൻ പദവി പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ആൾമാറാട്ടം നടത്തിയത്. കുറ്റവാളികൾക്കെതിരെ കേസെടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് പകരം സിപിഎം നടത്തുന്ന അന്വേഷണവും നടപടിയും വിദ്യാർത്ഥി സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ ഉള്ള തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്.
കൊല്ലത്ത് എസ് എൻ കോളേജിൽ ഇടതു വിദ്യാർഥി സംഘടനയായ എ ഐ എസ് എഫിന്റെ പോലും പ്രവർത്തകർക്ക് നേരെ ക്രൂരമായ അക്രമം അഴിച്ചുവിട്ടത്കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ മത്സരിച്ചതിന്റെ വൈരാഗ്യം തീർക്കുന്നതിന് വേണ്ടിയായിരുന്നു. ബഹുഭൂരിപക്ഷം കലാലയങ്ങളിലും എസ്എഫ്ഐ വിജയിക്കുന്നത് എതിർ വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ട് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയാണ്. ഭരണത്തിന്റെ തണലിൽ സിപിഎമ്മിന്റെ മൗന അനുവാദത്തോടുകൂടിയാണ് എസ്എഫ്ഐ അക്രമങ്ങൾ അഴിച്ചുവിടുന്നത്. കൃത്രിമത്തിലൂടെ നടക്കുന്ന സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിദ്യാർത്ഥി വർഗ്ഗത്തിന് ആകെ അപമാനമാണന്നും ജർമിയാസ് ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured