പയ്യന്നൂര്‍ കോളേജില്‍ എസ്.എഫ്.ഐ ആക്രമണം; കെ.എസ്.യു നേതാക്കള്‍ക്ക് പരിക്ക്

പയ്യന്നൂര്‍:പയ്യന്നൂര്‍ കോളേജില്‍ ഉണ്ടായ എസ്എഫ്‌ഐ ഗുണ്ടാ ആക്രമണത്തില്‍ രണ്ട് കെ.എസ്.യു നേതാക്കള്‍ക്ക് പരിക്കേറ്റു .വ്യാഴാഴ്ച ഉച്ചയ്ക്ക് 12 30 ഓടെയാണ് സംഭവം. പരിക്കേറ്റ കെഎസ്യു പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കോറോത്തെ ആകാശ് ഭാസ്‌കരന്‍ ( 22), പയ്യന്നൂര്‍ കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് തളിപ്പറമ്പ് ഓണപ്പറമ്പിലെ ഷഹനാദ് (20) എന്നിവരെ പയ്യന്നൂര്‍ പ്രിയദര്‍ശനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഗോപീകൃഷ്ണന്‍, അലന്‍, വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ സംഘമാണ് അക്രമം നടത്തിയത്. ഇരുവരെയും വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു വിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോളേജില്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി.
കോളേജില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പാളിനെ കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓഫീസിലെത്തി അനുമോദിക്കുകയും അതിനുശേഷം പുറത്തിറങ്ങി തിരിച്ചു പോകുന്നതിനിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്‌ഐ ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്.കെ.എസ്.യു കൊടിതോരണങ്ങളും സംഘം നശിപ്പിച്ചു. കഴിഞ്ഞദിവസം കെഎസ് യു നേതൃത്വത്തില്‍ കോളേജ് കോമ്പൗണ്ടില്‍ കൊടിമരം സ്ഥാപിക്കുകയും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പങ്കാളിത്തവും ഉണ്ടായിരുന്നു.ഇതിലുണ്ടായ അരിശമാണ് അക്രമത്തിലേക്ക് നയിച്ചത് .എസ് .യു നേതാക്കളെ അക്രമിച്ച എസ്.എഫ്.ഐ കാടത്തത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

Related posts

Leave a Comment