പാർട്ടി സെക്രട്ടറി മുതൽ പാർട്ടി പത്രത്തിനു വരെ എസ് എഫ് ഐയെ പേടിയോ..? ; പ്രസ്താവനകളുമില്ല പ്രാദേശിക പേജിൽ രണ്ട് കോളം വാർത്തയും

കോട്ടയം : എ ഐ എസ് എഫ് വനിതാ നേതാവിന് നേരെ എസ്എഫ്ഐയുടെ അക്രമം ഉണ്ടായിട്ട് മണിക്കൂറുകൾ പിന്നിട്ട ശേഷവും സിപിഐ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല. എല്ലാ വിഷയങ്ങളിലും പ്രതികരണവുമായി രംഗത്ത് വരാറുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചുകണ്ടില്ല.ഇത് എ ഐ എസ് എഫ് നേതാക്കൾക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ പ്രാദേശിക പേജിൽ അര കോളത്തിൽ മാത്രമാണ് ഈ വാർത്ത പോലും വന്നിട്ടുള്ളത്. ഇതും പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷത്തിനു വഴിവെച്ചിട്ടുണ്ട്.

Related posts

Leave a Comment