എസ്എഫ്ഐയ്ക്ക് തെറ്റി ; കനയ്യകുമാറല്ല കോൺഗ്രസിൽ ചേരുന്ന ആദ്യ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ; കോൺഗ്രസിലേക്ക് വന്ന എസ്എഫ്ഐക്കാരുടെ ലിസ്റ്റുമായി ഓർമ്മപ്പെടുത്തൽ

കൊച്ചി : എം ജി സർവകലാശാലയിൽ എ ഐ എസ് എഫ് നേതാവിനെതിരെ ഉണ്ടായ അക്രമത്തെ എസ്എഫ്ഐ ന്യായീകരിക്കുന്നത് കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചൂണ്ടിക്കാണിച്ച് ആണ്.എന്നാൽ കനയ്യകുമാർ മാത്രമല്ല ഇടതു ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് കടന്നുവരുന്ന ജെ എൻ യു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. മുമ്പ് എസ്എഫ്ഐ നേതാക്കളായ സർവ്വകലാശാല യൂണിയൻ പ്രസിഡന്റുമാരും പിന്നീട് എസ്എഫ്ഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.ദേവീപ്രസാദ് ത്രിപാഠി 1975-76 SFI .
ഷക്കീൽ അഹമ്മദ് ഖാൻ 1992-93. SFI .ബിട്ട ലാൽ ബറുവ 1996-97 ‘,97-98 SFI സയ്യിദ് നാസ്സർ ഹുസ്സയിൻ 1999-2000. SFI .സന്ദീപ് സിംഗ് 2007-2008 എന്നിങ്ങനെയുള്ള നേതാക്കൾ എസ്എഫ്ഐ ബന്ധം ഉപേക്ഷിച്ച് പിന്നീട് കോൺഗ്രസിലേക്ക് കടന്നുവന്നവരാണ്.എ ഐ എസ് എഫ് ആരോപണ നേരിടാൻ എസ്എഫ്ഐ യുടെ കനയ്യകുമാർ തന്ത്രം എസ്എഫ്ഐ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് വന്നവരുടെ ലിസ്റ്റ് പുറത്തുവന്നതോടെ പാളിയിരിക്കുകയാണ്.

Related posts

Leave a Comment