‘ജനാധിപത്യമെന്തെന്ന് എഴുതിപ്പഠിക്കെടാ നിങ്ങൾ’ ; എസ്എഫ്ഐക്കെതിരെ പൊട്ടിത്തെറിച്ച് എ ഐ എസ് എഫ് വനിതാനേതാവ് ; പെൺകുട്ടികളെയടക്കം മർദ്ദിച്ച് എസ്എഫ്ഐ

കോട്ടയം : എംജി സർവകലാശാലയിൽ സ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – എ ഐ എസ് എഫ് സംഘർഷം.അനധികൃതമായി ജനാധിപത്യത്തെ അട്ടിമറിച്ച് എസ്എഫ്ഐ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയം നേടുകയായിരുന്നു. ഇത് ചോദ്യംചെയ്ത എ ഐ എസ് എഫ് വനിതാ നേതാക്കന്മാരെ ഉൾപ്പെടെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിനിടയിൽ എ ഐ എസ് എഫ് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവർ എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് നടത്തുന്നത്. എന്ത് തരം ജനാധിപത്യമാണ് ഇവർ പറയുന്നതെന്നും അതിന് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്നും എ ഐ എസ് എഫ് വനിതാ നേതാവ് ആക്രോശിക്കുന്നു.മണിക്കൂറോളം എസ് എഫ് ഐ എ ഐ എസ് എഫ് സംഘർഷം നീണ്ടുനിന്നു.

Related posts

Leave a Comment