Connect with us
48 birthday
top banner (1)

Kerala

ഗവർണറുടെ വാഹനം ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ

Avatar

Published

on

ബ്ലഡി ക്രിമിനലുകള്‍, മുഖ്യമന്ത്രിയുടെ ഗൂഢാലോചന‘; പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തലസ്ഥാന നഗിരിയിൽ ഗവർണറുടെ വാഹനം ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ. കരിങ്കൊടിയുമായെത്തിയവരാണ് വാഹനം തടഞ്ഞ് ഗവർണറുടെ വാഹനത്തിൽ അടിച്ച് പ്രതിഷേധിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞ് ആക്രമിച്ചത്.

Advertisement
inner ad

പിന്നാലെ ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ഗവർണർ ചോദിച്ചു. ഇതാണോ തനിക്കൊരുക്കിയ സുരക്ഷയെന്ന് ആക്രോശിച്ച ഗവർണർ ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെങ്കിൽ അത് വിലപ്പോവില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇതുപോലെ വരാൻ സമ്മതിക്കുമോ എന്നും ഗവർണർ ചോദിച്ചു. ശാരീരികമായി തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്നും ഗവർണർ തുറന്നടിച്ചു. രാജ്ഭവനിൽ നിന്നും ഡൽഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

Advertisement
inner ad

Featured

തിയറ്റർ കോംപ്ലക്സിൽ സ്ത്രീകൾക്ക് ഡോർമിറ്ററി സൗകര്യം ഒരുങ്ങുന്നു

Published

on

തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ്റെ നേതൃത്വത്തിൽ തലസ്‌ഥാനത്തു തമ്പാനൂരിൽ കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സിൽ ഡോർമിറ്ററി സൗകര്യം ഒരുങ്ങുന്നു.

‘സഖി’ എന്നു പേരുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്നു 11ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

Advertisement
inner ad

ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് ആദ്യ ഓൺലൈൻ ബുക്കിങ് നടത്തും.

24 മണിക്കൂർ ചെക് ഔട്ട് വ്യവസ്‌ഥയിൽ ‘സഖി’യിൽ 500 രൂപയും ജിഎസ്ടിയും നിരക്കിൽ താമസ സൗകര്യം ലഭിക്കും. എയർകണ്ടിഷൻഡ് ആയ ഡോർമിറ്ററിയിൽ 12 ബെഡുകളുണ്ട്. സൗജന്യ വൈഫൈ, ലാൻഡ്‌ഫോൺ സൗകര്യം, ശുചിമുറികൾ, ബെഡ് ഷീറ്റ്, ടവൽ, സോപ്പ്, കുടിവെള്ളം, കോമൺ ഡ്രസിങ് റൂം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ സൗകര്യങ്ങളുണ്ട്. ഇരുചക്ര, നാലു ചക്ര വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ലോക്കർ ഫെസിലിറ്റി എന്നിവയും ലഭിക്കും. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ‘സേഫ് ‌സ്റ്റേ മൊബൈൽ ആപ്പ്’ വഴി ബുക്ക് ചെയ്യാം

Advertisement
inner ad
Continue Reading

crime

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

വൈക്കം:കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement
inner ad

ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. കടബാധ്യത മൂലമാണു ദമ്പതികൾ തൂങ്ങിമരിച്ചതെന്നു സംശയി ക്കുന്നതായി എസ്എച്ച്ഒ ടി.എ സ്.റെനീഷ് പറഞ്ഞു. ദമ്പതികൾക്കു മക്കളില്ല.

Advertisement
inner ad
Continue Reading

Kerala

മൗനംവെടിഞ്ഞ് മുഖ്യമന്ത്രി, ആർഎസ്എസ്- എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ മിണ്ടാട്ടമില്ല

Published

on

തിരുവനന്തപുരം: ആർഎസ്എസ്- എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ ഒടുവിൽ മുഖ്യമന്ത്രി മൗനംവെടിഞ്ഞു. പക്ഷേ താനും സർക്കാരും പാർട്ടിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന വിഷയങ്ങളിൽ ഒരക്ഷരം മിണ്ടിയില്ലാ എന്നുമാത്രം. എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ മുഖ്യമന്ത്രി ഒന്നും തന്നെ പറഞ്ഞില്ല. അജിത്കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ച ശേഷം ഇതുവരെയും മൗനം തുടർന്ന അദ്ദേഹം സിപിഎം വേദിയിൽ ഇന്ന് സംസാരിച്ചത് പാർട്ടിയുടെ ആർഎസ്എസ് വിരുദ്ധ ചരിത്രം പറയാൻ വേണ്ടി മാത്രമായിരുന്നു. തൃശ്ശൂർ പൂരത്തിനിടയിലുണ്ടായ സംഭവങ്ങളിലടക്കം ഈ കൂടിക്കാഴ്ച‌ചകൾക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ്, മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തിക്കൊണ്ട് മാത്രം മുഖ്യമന്ത്രി സംസാരിച്ചത്.

സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നുമായിരുന്നുമുഖ്യമന്ത്രിയുടെ വാദങ്ങൾ. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
inner ad

അതെ സമയം എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയയെ കണ്ടും റാം മാധവിനെ കണ്ടതുമായി ബന്ധപ്പെട്ട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനകത്ത് യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിരുന്നില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും സഖ്യകക്ഷികളിൽ നിന്നടക്കം വിമർശനം ഉയരുകയും ചെയ്ത‌ിട്ടും ഈ സംഭവത്തിൽ പ്രതികരിക്കാതെയാണ് ഇന്ന് കോവളത്തെ സിപിഎം വേദിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്.

Advertisement
inner ad
Continue Reading

Featured