കായികരംഗത്തെ ലൈംഗികവല്‍ക്കരണം ; ഒളിമ്പിക്സിൽ പ്രതിഷേധവുമായി ജര്‍മ്മന്‍ വനിതാ താരങ്ങള്‍

കായികരംഗത്തെ ലൈംഗികവല്‍ക്കരണത്തിനെതിരെ ജര്‍മ്മന്‍ വനിതാ ഒളിമ്പിക്സ് ജിംനാസ്റ്റുകള്‍ ശരീരം മുഴുവന്‍ മറയുന്ന വേഷം ധരിച്ച്‌ പ്രതിഷേധം നടത്തി. സ്വിം സ്യൂട്ട് മാതൃകയിലുള്ള ബിക്കിനിക്ക് പകരം, കണങ്കാല്‍ വരെയെത്തുന്ന ശരീരം മുഴുവന്‍ മറയുന്ന വേഷം ധരിച്ചാണ് ജര്‍മ്മന്‍ ടീം ഇന്നലെ ഒളിമ്ബിക്സില്‍ അരങ്ങില്‍ എത്തിയത്. എന്നാൽ പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് വ്യക്തമാക്കി. സ്പോര്‍ട്സിന്റെ ലൈം​ഗികവത്കരത്തിനെതിരെയുള്ള നിലപാടിന്റെ ഭാഗമായിട്ടാണ് വേഷം മാറ്റുന്നതെന്നായിരുന്നു ജിംനാസ്റ്റിക് ടീം പ്രതികരണം അറിയിച്ചത്.

Related posts

Leave a Comment