യുവതിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കി, ന​ഗ്നചിത്രം പ്രചരിപ്പിച്ചു, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

തിരുവല്ല; പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ പ്രവർത്തകനുമെതിരെ കേസ്. യുവതിയെ നിരന്തരം പീഡിപ്പിച്ചു ​ഗർഭിണിയാക്കിയ ശേഷം നഗ്ന ചിത്രങ്ങൾ കാട്ടി പണം ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ മാതാവ് തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. CPM തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും അടക്കം വേറേ 10 പേർ കൂടി ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും യുവതി ആരോപിച്ചു. ഇവരെല്ലാം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ‌.
ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു എന്നാണു പരാതിയിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികൾ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.

Related posts

Leave a Comment